കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി; ഡൊണാള്‍ഡ് ട്രംപിന്റെ പിന്‍മാറ്റത്തിന് പിന്നാലെ പ്രഖ്യാപനം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സംവാദം റദ്ദാക്കി. ഒക്ടോബര്‍ 15ന് നടക്കേണ്ട രണ്ടാം സംവാദമാണ് റദ്ദാക്കിയത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വെര്‍ച്വര്‍ സംവാദത്തിന് ഇല്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ കൊറോണ രോഗത്തെ കുറിച്ചുള്ള വിവരങ്ങളില്‍ അതൃപ്തി പ്രകടിപ്പച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംവാദം നടത്തുന്ന കമ്മീഷന്‍ പരിപാടി റദ്ദാക്കിയെന്ന് പ്രസ്താവന ഇറക്കിയത്. രണ്ടു സ്ഥാനാര്‍ഥികളും ഒക്ടോബര്‍ 15ന് മറ്റു പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംവാദം മാറ്റുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

t

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ സംവാദമാണ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ട്രംപ് സംവാദത്തിനില്ല എന്ന് അറിയിച്ചത്. ഇത്തരം സമയം കളയലുകള്‍ക്ക് താനില്ലെന്ന് ട്രംപ് വ്യക്തമാക്കി. രണ്ടു ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വെര്‍ച്വല്‍ സംവാദമായിരിക്കുമെന്ന് അറിയിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്ന് സംവാദങ്ങളാണ് നടക്കുക. ആദ്യത്തേത് സെപ്തംബര്‍ 29ന് നടന്നു. അടുത്ത സംവാദം മിയാമിയില്‍ ഒക്ടോബര്‍ 15നാണ്. ഇതാണ് റദ്ദാക്കിയത്. മൂന്നാമത്തേത് ഒക്ടോബര്‍ 22ന് ടെന്നിസിലെ നാഷ്‌വില്ലിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ലഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

ആദ്യ സംവാദത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. രക്തത്തിലെ ഓക്‌സിന്റെ അളവ് ക്രമാതീതമായി കുറഞ് സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ച് തിങ്കളാഴ്ച ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. നിലവില്‍ ട്രംപിന് രോഗ ഭീതിയില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. അതേസമയം, ട്രംപിന്റെ കൊറോണ രോഗം ഭേദമായില്ലെങ്കില്‍ അടുത്ത സംവാദം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Kamala Harris, Mike Pence clash over Trump's virus record at US VP debate

നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രചാരണത്തില്‍ ബൈഡനായിരുന്നു മുന്നില്‍. ട്രംപിന് കൊറോണ ബാധിച്ചത് പ്രചാരണത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തി പ്രചാരണത്തില്‍ സജീവമായത്. അതേസമയം, സ്ഥാനാര്‍ഥികളുടെ സംവാദം ഉപേക്ഷിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ സംഭവമാണ്. 1976 മുതലാണ് ഇത്തരം സംവാദങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചത്. മൂന്ന് സംവാദത്തിലൂടെയാണ് പ്രചാരണം അവസാനിക്കുക.

English summary
US President election 2020: Commission on Presidential Debates declared 2nd Debate Cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X