• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയം

Google Oneindia Malayalam News

വാഷിങ്ടണ്‍: സൗദി അറേബ്യയും അമേരിക്കയും ഉടക്കിന്റെ വക്കില്‍. സൗദിക്കെതിരെ കടുത്ത നടപടി അമേരിക്ക സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. വരും ആഴ്ചകളില്‍ വിപണിയില്‍ സുപ്രധാന മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇതാകട്ടെ അമേരിക്കക്ക് കനത്ത തിരിച്ചടിയാകും.

സൗദിയും റഷ്യയും നടത്തുന്ന ഈ നീക്കത്തില്‍ അമേരിക്ക കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ച് അടുത്ത മാസം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. വിശദാംശങ്ങള്‍ അറിയാം...

1

സൗദി അറേബ്യയുമായുള്ള ബന്ധം പുനരവലോകനം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കം തുടങ്ങി. വൈറ്റ് ബൗസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എണ്ണവിലയില്‍ മാറ്റം വരുത്തുന്ന നീക്കങ്ങള്‍ക്ക് സൗദി അറേബ്യ തുടക്കമിട്ടതാണ് ജോ ബൈഡനെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ സമിതി വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്.

2

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ 13 അംഗങ്ങളാണുള്ളത്. ഇതിന് സൗദി അറേബ്യയാണ് നേതൃത്വം നല്‍കുന്നത്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുണ്ട്. പത്ത് രാജ്യങ്ങള്‍ വരുന്ന ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഇവര്‍ സംയുക്തമായിട്ടാണ് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ലസ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ല

3

അടുത്ത മാസം ഒന്ന് മുതല്‍ ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇങ്ങനെ വന്നാല്‍ വിപണിയില്‍ എത്തുന്ന എണ്ണയുടെ അളവ് കുറയും. ലഭ്യത കുറയുമ്പോള്‍ എണ്ണയ്ക്ക് വില കൂടും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്കു കൂലി വര്‍ധനവിലും ഇത് കാരണമാകും. ഇതാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.

4

അമേരിക്കക്ക് ആശങ്ക മറ്റൊരു കാര്യമാണ്. അടുത്ത മാസമാണ് അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അമേരിക്ക നിലവില്‍ വലിയ വെല്ലുവിളിയായി നേരിടുന്നുണ്ട്. എണ്ണ വില കൂടുന്ന സാഹചര്യം വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ ആയുധം വിലക്കയറ്റമാണ്. ഡെമോക്രാറ്റുകള്‍ക്ക് ഈ പ്രചാരണം കനത്ത ആഘാതം നല്‍കുമെന്ന് ഉറപ്പാണ്.

കുഞ്ഞുമോള്‍ പിന്നീട് റോസ്‌ലിയായി!! സ്വര്‍ണം സജീഷിന് കൈമാറി... മകളുടെ നിര്‍ണായക വെളിപ്പെടുത്തല്‍കുഞ്ഞുമോള്‍ പിന്നീട് റോസ്‌ലിയായി!! സ്വര്‍ണം സജീഷിന് കൈമാറി... മകളുടെ നിര്‍ണായക വെളിപ്പെടുത്തല്‍

5

കഴിഞ്ഞ ജൂലൈയില്‍ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. നേരത്തെ സൗദിയുമായുണ്ടായിരുന്ന ഭിന്നതയെല്ലാം മാറ്റിവച്ചായിരുന്നു യാത്ര. യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ബൈഡന് യാതൊരു ഉറപ്പും സൗദി നല്‍കിയില്ല. റഷ്യയ്‌ക്കെതിരായ നടപടികള്‍ സൗദി സ്വീകരിച്ചതുമില്ല. മാത്രമല്ല, സൗദിയം റഷ്യയും കൂടുതല്‍ അടുക്കുകയാണ് ചെയ്തത്.

6

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനൊപ്പമാണ് അമേരിക്ക. റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയും സഖ്യരാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യൂറോപ്പ് അമേരിക്കയുടെ ആവശ്യത്തിനൊപ്പം നിന്നു. എന്നാല്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ തള്ളി. ഇതാണ് ബൈഡന് അരിശമുണ്ടാകാന്‍ കാരണം.

Vastu Tips: ഇക്കാര്യങ്ങള്‍ നിങ്ങള്‍ പങ്കുവച്ചാല്‍ നഷ്ടം മാത്രം, ഒരിക്കലും ചെയ്യരുത്

7

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് വ്യക്തമായ കാരണമുണ്ടെന്ന് സൗദി പറയുന്നു. വിപണിയിലെ സുസ്ഥിരത ലക്ഷ്യമിട്ടാണ് നീക്കമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമക്കി. സൗദിയുടെ മാത്രം തീരുമാനം അല്ലിത്. ഒപെകിലെ എല്ലാ രാജ്യങ്ങളും ഐക്യകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും രാജകുമാരന്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക എന്ത് നടപടിയാണ് സൗദിക്കെതിരെ സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. സൗദിയുമായി സഹകരിച്ചു നീങ്ങുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് സാധ്യത.

English summary
US President Joe Biden Likely to Take Step Against Saudi Arabia Over Oil Production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X