മിഷേൽ ഒബാമയ്ക്ക് കമല തോൽക്കുമെന്ന് ഭയം? ഈ വാക്കുകൾ അതിന്റെ സൂചന, ട്രംപ് അടിച്ചുകേറി വരുമോ?
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്‌ച മാത്രമാണ് ശേഷിക്കുന്നത്. ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമാണ് മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴും ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
നേരിയ മുൻതൂക്കം കമല ഹാരിസിനാണ് പ്രവചിക്കുന്നതെങ്കിലും ഡെമോക്രാറ്റുകൾക്ക് വേണ്ടി, പ്രത്യേകിച്ച് കമലയ്ക്ക് വേണ്ടി മുൻനിരയിൽ നിന്ന് പ്രചാരണം നയിക്കുന്ന മിഷേൽ ഒബാമയ്ക്ക് പക്ഷേ ഇക്കാര്യത്തിൽ കൃത്യമായി ഒരുത്തരം പറയാൻ കഴിയുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ആര് ജയിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മിഷേൽ ഒബാമ പറയുകയുണ്ടായി.

വളരെ കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നതെന്നും അതുകൊണ്ട് കൃത്യമായ ഒരാൾ വിജയിക്കുമെന്ന് പറയാൻ കഴിയില്ലെന്നും മിഷേൽ പറയുമ്പോൾ അത് കൊള്ളുന്നത് കമല ഹാരിസ് ക്യാമ്പിന് തന്നെയാണ്. ഡെമോക്രാറ്റുകൾക്ക് വേണ്ടി മുൻനിര പ്രചാരണം നടത്തുന്ന മിഷേലിന് പോലും കമലയുടെ ജയത്തിൽ വിശ്വാസമില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വോട്ടർമാർക്ക് ഇടയിൽ സംസാരമുണ്ട്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കാര്യമായി സജീവമല്ലാതിരുന്ന മിഷേൽ ഒബാമ അവസാന ഘട്ടത്തിലാണ് വീണ്ടും വോട്ട് തേടി ഇറങ്ങുന്നത്. രാജ്യത്തെ കറുത്ത വർഗ്ഗക്കാരായ വോട്ടർമാരെ ലക്ഷ്യമിട്ടുകൊണ്ടാണ് മിഷേൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലും അവർ മുഖം കാണിച്ചിരുന്നു.
അവസാന നിമിഷം മാറിമറിയുമോ?
ആദ്യഘട്ടം മുതൽ ഡൊണാൾഡ് ട്രംപിന് മുന്നിൽ കൃത്യമായ ലീഡുമായാണ് സർവേ ഫലങ്ങളിൽ കമല ഹാരിസ് മുന്നേറിയത്. നേരിയ ലീഡ് ആണെങ്കിലും അത് കൃത്യമായി നിലനിർത്താൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ കണക്കുകൾ മാറി മറിയുന്നതാണ് കാണുന്നത്.
ട്രംപ് പൂർവാധികം ശക്തിയോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഇതോടെ കമല ഹാരിസിനും ഡെമോക്രാറ്റുകൾക്കും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. ഇത് ഉൾക്കൊണ്ടുകൊണ്ടാണ് മിഷേൽ ഒബാമയുടെ പ്രതികരണം എന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെയെങ്കിൽ ട്രംപിനും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന ഇത് നൽകുന്നു.
നിലവിൽ അടുത്തിടെ വന്ന രണ്ട് സുപ്രധാന വിദഗ്‌ധരുടെ പ്രവചനങ്ങളും ഡൊണാൾഡ് ട്രംപിന് അനുകൂലമായിരുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്രിസ്‌റ്റോഫ് ബറോഡും സ്‌റ്റാറ്റിസ്‌റ്റിക്ക് വിദഗ്‌ധനായ നേറ്റ് സിൽവറും ഡൊണാൾഡ് ട്രംപിന്റെ ജയം പ്രവചിച്ചിരുന്നു. കൂടാതെ ആഗോള സമ്പന്നനായ ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ട്രംപിനൊപ്പമുണ്ട്.
മറുവശത്ത് കമല ഹാരിസിനും സെലിബ്രിറ്റികളുടെ പിന്തുണ ധാരാളമായി ലഭിക്കുന്നുണ്ട്. അടുത്തിടെ ഗായിക ബിയോൺസ്, ഓസ്‌കർ പുരസ്‌കാര ജേതാവ് ലിയനാർഡോ ഡി കാപ്രിയോ, ഇന്ത്യൻ സംഗീതജ്ഞൻ എആർ റഹ്മാൻ എന്നിങ്ങനെ നീണ്ട നിര തന്നെ പിന്തുണ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി തീപാറുന്ന പോരാട്ടം തന്നെ നടന്നേക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications