Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ആഴ്‌ചകളിൽ ട്രംപിന് അനുകൂലം, അവസാന നിമിഷം കമലയ്‌ക്കൊപ്പം; മാറിമറിയുന്ന പ്രവചനം, ഫലിക്കുമോ?

ന്യൂയോർക്ക്: യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോളിങ് പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയപ്പോഴുമെല്ലാം മുന്നണികൾ ഏറ്റവും അധികം ഉറ്റുനോക്കിയത് സർവേകളെയായിരുന്നു. അതിൽ നിർണായകമായ പല സർവേകളും ആരുടേയും പേര് കൃത്യമായി പ്രഖ്യാപിക്കാൻ തയ്യാറായിരുന്നില്ല.

കൂടാതെ പല സർവേകളും ഡൊണാൾഡ് ട്രംപ്, കമല ഹാരിസ് എന്നിവർ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പ്രവചിച്ചിരുന്നത്. ആദ്യഘട്ടത്തിൽ പ്രവചിച്ച പലതും തിരുത്തി പറയാനും ഏജൻസികൾ തയ്യാറായി എന്ന അപൂർവ കാര്യത്തിനും ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യം വഹിച്ചിരുന്നു.

donaldtrumpandkamalaharrisnew

അത്തരത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ മാറ്റി പറഞ്ഞ ഒരു സർവേയെ കുറിച്ചാണ് നാം പറയുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ തിരഞ്ഞെടുപ്പ് പ്രവചന കമ്പനികളിൽ ഒന്നായ ഫൈവ് തേർട്ടി എയ്റ്റ് എന്ന ഏജൻസിയാണ് വിജയിക്കുന്ന സ്ഥാനാർത്ഥിയെ പൂർണമായും മാറ്റി പറയാൻ തയ്യാറായിരിക്കുന്നത്.

നേരത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ജയിക്കുമെന്നായിരുന്നു സർവേ പ്രവചിച്ചിരുന്നത്. വോട്ടെടുപ്പിന് രണ്ടാഴ്‌ച മുൻപ് മുതൽ ട്രംപിന്റെ ജയം തന്നെയായിരുന്നു അവരുടെ പ്രധാന ചർച്ചാ വിഷയം. എന്നാൽ വോട്ടെടുപ്പ് ദിവസത്തോട് അടുത്തതോടെയാണ് ഏറ്റവും വലിയൊരു ട്വിസ്‌റ്റ് നടന്നത്. ഇക്കുറി കമല ഹാരിസ് ജയിക്കുമെന്നാണ് ഏജൻസി അവകാശപ്പെടുന്നത്.

നേരത്തെ 53 ശതമാനം ജയസാധ്യതയും ഡൊണാൾഡ് ട്രംപിനാണ് എന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രവചനം. ശേഷിക്കുന്ന 47 ശതമാനത്തിൽ കമല ഹാരിസും ജയിക്കുമെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അവസാന നിമിഷമാണ് ഏജൻസി കമല ഹാരിസിനെ ജയിക്കുന്ന സ്ഥാനാർത്ഥിയായി പ്രവചിക്കുന്നത്.

എന്നാൽ മറ്റ് ചില സർവേകൾ ട്രംപിന്റെ മുന്നേറ്റവും പ്രവചിക്കുന്നുണ്ട്. പ്രമുഖ ബെറ്റിങ് പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റ് ട്രംപിന് തിരഞ്ഞെടുപ്പിൽ കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്നാണ് പറയുന്നത്. ട്രംപിന് കിട്ടുന്നതിന്റെ പകുതി മാത്രമേ കമല ഹാരിസിന് ലഭിക്കൂ എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ആകെയുള്ള 538 ഇലക്ട്രൽ കോളേജ് സീറ്റുകളിൽ 270 നേടുന്നവർക്ക് ഭരണം പിടിക്കാം എന്നതാണ് പ്രത്യേകത. ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. എന്നാൽ അവസാന നിമിഷം ഫലം ഏത് രീതിയിൽ മാറി മറിയുമെന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

ഇക്കുറി പക്ഷേ ഫലം വരാൻ അൽപ്പം വൈകാനാണ് സാധ്യത. ഇരുവരും തമ്മിലുള്ള മത്സരം വളരെ ശക്തമായതിനാൽ തന്നെ വളരെ ശ്രദ്ധയോടെയും സൂക്ഷ്‌മതയോടെയും ആവും നടപടി ക്രമങ്ങൾ കൈകാര്യം ചെയ്യുക. ഇന്ത്യൻ സമയം ബുധനാഴ്‌ച രാവിലെയോടെ ആയിരിക്കും വോട്ടിംഗ് അവസാനിക്കുക. അത് തന്നെ പല സംസ്ഥാനങ്ങളിലും പല സമയത്താണ് ഇത് തീരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+