അമേരിക്കയില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെയ്പ്പ്; ഏഴ് പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
വാഷിംഗ്ടണ്‍: ഇടവേളക്ക് ശേഷം അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങിനിടെ റിച്ച്മണ്ട് ഡൗണ്ടൗണിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയ്ക്ക് സമീപമാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ് എന്ന് പൊലീസും സ്‌കൂള്‍ അധികൃതരും അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് പേരുടെ പരിക്ക് സാരമുള്ളതല്ല എന്ന് റിച്ച്മണ്ട് പൊലീസ് മേധാവി റിക്ക് എഡ്വേര്‍ഡ്‌സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിരുദദാന ചടങ്ങ് നടക്കുന്ന തിയേറ്ററിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയൊച്ച കേട്ട് പുറത്തേക്ക് പോയി നോക്കുകയായിരുന്നുവെന്നും അപ്പോള്‍ പരിക്കേറ്റവര്‍ രക്തം വാര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു എന്നും റിക്ക് എഡ്വേര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.

File Photo-ANI
തുടര്‍ച്ചയായി 20 ലേറെ തവണ വെടിയൊച്ചകള്‍ കേട്ടുവെന്നാണ് സ്‌കൂള്‍ ബോര്‍ഡ് അംഗം ജോനാഥന്‍ യംഗ് പറഞ്ഞത്. ശബ്ദം കേട്ട് താന്‍ ബാല്‍ക്കണിയില്‍ വന്ന് നോക്കുമ്പോള്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കരഞ്ഞുകൊണ്ട് ഓടുന്നതാണ് കണ്ടത് എന്നാണ് പ്രദേശവാസിയായ ജോണ്‍ വില്ലാര്‍ഡ് പറയുന്നത്.
അതേസമയം അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മേയര്‍ ലെവര്‍ സ്റ്റോണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരിക്കലും എവിടേയും സംഭവിക്കാന്‍ പാടില്ലാത്ത ആക്രമണമാണ് നടന്നിരിക്കുന്നത് എന്നും മേയര്‍ ചൂണ്ടിക്കാട്ടി. ഹ്യൂഗനോട്ട് ഹൈസ്‌കൂളിലെ ബിരുദദാനച്ചടങ്ങിന് ശേഷം കോളേജ് കാമ്പസിനടുത്തുള്ള മണ്‍റോ പാര്‍ക്കിലാണ് വെടിവയ്പുണ്ടായത്.
വെടിവെയ്പ്പിന് പിന്നാലെ പൊലീസ് കാമ്പസിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ബിരുദദാന ചടങ്ങ് മാറ്റിവെച്ചതായും ബുധനാഴ്ച സ്‌കൂളുകള്‍ അടച്ചിടും എന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


Click it and Unblock the Notifications