63 കോടി രൂപയുടെ ക്വട്ടേഷൻ; ആത്മാർത്ഥ സുഹൃത്തിനെ കൊലപ്പെടുത്തി കൗമാരക്കാരി
ലൊസാഞ്ചൽസ്: ഓൺലൈനിൽ പരിചയപ്പെട്ട സുഹൃത്തിന്റെ ക്വട്ടേഷനെ തുടർന്ന് 18 കാരി ആത്മാർത്ഥ സുഹൃത്തിനെ കൊലപ്പെടുത്തി. ഏകദേശം 63 കോടി രൂപയാണ് ഇയാൾ കൊലപാതകം നടത്താനായി പെൺകുട്ടിക്ക് വാഗ്ദാനം ചെയ്തത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അയച്ച് തരണമെന്നും പെൺകുട്ടിയോട് ഓൺലൈൻ സുഹൃത്ത് ആവശ്യപ്പെടുകയായിരുന്നു.
പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല് കുറിപ്പ്
നിരവധി പേരെ സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ലൊസാഞ്ചലസിലെ അലാസ്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ജൂൺ രണ്ടാം തീയതിയാണ് 18കാരി ആത്മാർത്ഥ സുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

ഞെട്ടിപ്പിക്കുന്ന സംഭവം
ഡെനാലി ബ്രെഹ്മർ എന്ന പെൺകുട്ടിയാണ് ഓൺലൈൻ ക്വട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം നടത്തിയത്. സിന്തിയ ഹോഫ്മാൻ എന്ന തന്റെ അടുത്ത സുഹൃത്തിനെയാണ് ഡെനാലി കൊലപ്പെടുത്തിയത്. മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡാറിൻ സ്കില്ഡമില്ലർ എന്നയാളാണ് പെൺകുട്ടിക്ക് ക്വട്ടേഷൻ നൽകിയത്.

വൻ തുക വാഗ്ദാനം
ഇന്ത്യാനക്കാരനാണ് 21കാരനായ ഡാറിൻ സ്കിൽ മില്ലർ. ടെയ്ലർ എന്ന വ്യാജ പേരിലാണ് ഡെനാലിയെ ഇയാൾ പരിചയപ്പെടുന്നത്. കൻസാസിലാണ് താമസമെന്നും താനൊരു കോടീശ്വരനാണെന്നുമാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. സൗഹൃദ്യം സ്ഥാപിച്ച് അടുത്ത് കൂടിയ ഡാറിൻ ഡെനാലിയോട്
സുഹൃത്തിനെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങൾ
ഇരുവരുടെയും ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും അലാസ്കയിൽ വെച്ച് കൊലപാതകം നടത്താൻ ഇവർ പദ്ധതിയിട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. 9 കോടി രൂപയായിരുന്നു വാഗ്ദാനം. കൊലപാതകത്തിന്റെ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും തെളിവായി നൽകണമെന്ന് ഡാറിൻ ആവശ്യപ്പെട്ടിരുന്നു. സിന്തിയയെ കൊലപ്പെടുത്താൻ നാല് സുഹൃത്തുക്കളുടെ സഹായം ഡെനാലി തേടി. 19 വയസിൽ താഴെയുള്ളവരാണ് ഇവർ.

സുഹൃത്തുക്കളുടെ സഹായത്തോടെ
ഡെനാലി സുഹൃത്തുക്കളോടൊപ്പം സിന്തിയയെ വിനോദയാത്രയ്ക്ക് ക്ഷണിച്ചു. തണ്ടർബേർഡ് വെള്ളച്ചാട്ടം കാണാനെന്ന പേരിലായിരുന്നു യാത്ര. യാത്രാ മധ്യേ ഡെനാലിയും സുഹൃത്തുക്കളും ചേർന്ന് സിന്തിയയുടെ കൈകാലുകൾ ബന്ദിച്ച ശേഷം തലയിലേക്ക് വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം സിന്തിയ വെള്ളച്ചാട്ടത്തിലേത്ത് വീണുവെന്ന് കുടുംബത്തെ അറിയിച്ചു. ജൂൺ നാലിന് സിന്തിയയുടെ മൃതദേഹം പുഴയിൽ നിന്നും ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഡെനാലി പിടിയിലാകുന്നത്.

ഭീഷണിപ്പെടുത്താൻ
ഡാറിനാണ് ക്വട്ടേഷൻ നൽകിയതെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊല്ലാനും ഇരുവരും ചേർന്ന് പദ്ധതിയിട്ടിരുന്നു. നിരവധി പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡെനാലി ഡാറിന് കൈമാറിയതായും വ്യക്തമായിട്ടുണ്ട്. സിന്തിയയുടെ കൊലപാതകത്തെ മുൻനിർത്തി ഡെനാലിയെ ഭീഷണിപ്പെടുത്തി കൂടുതൽ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ഡാറിൻ പദ്ധതിയിട്ടിരുന്നു.