കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വേണ്ടി യുഎസ് സംസാരിക്കുന്നു, അവർ കാണുന്നത് ശത്രുപക്ഷത്ത്, പാക് മന്ത്രി പറഞ്ഞതിങ്ങനെ..

ഇന്ത്യ ഭീഷണിയല്ലെന്ന് തങ്ങളെ ബോധ്യപ്പെടുത്താൻ അമേരിക്ക ശ്രമിച്ചുവരുന്നതായി പാക് പ്രതിരോധമന്ത്രി പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരെ ആരോപണവുമായി പാകിസ്താൻ. പാക് പ്രതിരോധമന്ത്രി ഖുർറാം ദസ്തഗീറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഭീഷണിയല്ലെന്ന് തങ്ങളെ ബോധ്യപ്പെടുത്താൻ അമേരിക്ക ശ്രമിച്ചുവരുന്നതായി പാക് പ്രതിരോധമന്ത്രി പറഞ്ഞു. കൂടാതെ പാകിസ്താൻ ഇന്ത്യയോടുളള നയതന്ത്ര നിലപാട് മാറ്റാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

pakistan

മിന്നൽ ജീവക്കാരുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശംമിന്നൽ ജീവക്കാരുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം

ഇന്ത്യയും ഇന്ത്യൻ സൈന്യവും പാകിസ്താനെ ശത്രുപക്ഷത്താണ് കാണുന്നതെന്നും പാകിസ്താനെതിരെ പ്രവർത്തിക്കാൻ ഇന്ത്യ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഖുർറാം ആരോപിക്കുന്നുണ്ട്. കൂടാതെ തങ്ങൾക്കെതിരെ അമേരിക്ക വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും പാകിസ്താൻ ആരോപിക്കുന്നുണ്ട്.

 പ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ ഗോമൂത്രം തളിച്ച് യുവമോർച്ച, താരത്തിന്റെ പ്രതികരണം ഇങ്ങനെ പ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ ഗോമൂത്രം തളിച്ച് യുവമോർച്ച, താരത്തിന്റെ പ്രതികരണം ഇങ്ങനെ

പാകിസ്താൻ ഭീകരവാദ വിമുക്തം

പാകിസ്താൻ ഭീകരവാദ വിമുക്തം

പാകിസ്താനെ ഭീകരരുടെ കയ്യിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചതായും ഖാൻ പറഞ്ഞു. പാക് സൈനിക സംഘടനയായ സർബി അസഖ് എന്ന സൈനിക നടപടിയിലൂടെ കറാച്ചിയിലെയും ബലൂചിസ്താനിലേയും ഗോത്രമേഖലകളെ തീവ്രവാദ വിമുക്തമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ 2001 മുതൽ തീവ്രവാദികൾക്കെതിരെ നടത്തുന്ന യുദ്ധത്തിലൂടെ പാക് ജനതയും തങ്ങളുടെ ജീവൻ ബലിയാടക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഇതു യുഎസ് കണ്ടില്ലെന്നും നടിക്കരുതെന്നും ഖാൻ കൂട്ടിച്ചേർത്തു.

യുഎസിന്റെ ആരോപണം വ്യാജം

യുഎസിന്റെ ആരോപണം വ്യാജം

പാകിസ്താനെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണം വ്യാജമെന്നും പാക് പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ യുഎസും പാകിസ്താനും തമ്മിലുള്ള എല്ലാതരം തെറ്റിദ്ധാരണകളും നീക്കുനെന്ന പേരിൽ അമേരിക്ക നടത്തുന്നത് വാദങ്ങൾ വ്യാജമായാണ് തങ്ങൾ കാണുന്നതെന്നും പാകിസ്താൻ പറഞ്ഞു. കൂടാതെ യുഎസ് ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്നുണ്ടെന്നും പാകിസ്താൻ ഇന്ത്യയോടുള്ള നയതന്ത്ര നില​പാടുകൾ മാറ്റാൻ തയാറാകണമെന്ന്​ഇവർ ആവശ്യപ്പെടുന്നുണ്ടെന്നും പാകിസ്താൻ പറഞ്ഞു.

 ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നു

ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നു

കഴിഞ്ഞ കുറച്ചുനാളുകളായി അമേരിക്ക ഇന്ത്യൻ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പാകി വിദേശകാര്യമന്ത്രി ഖ്യാജ ആസീഫ് വ്യക്തമാക്കിയിരുന്നു. പാകിസ്താനു നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്താലാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആസിഫിന്റെ പ്രതികരണം. അടുത്ത കാലത്ത് പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇതിനെ തുടർന്ന് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താൻ പല ആവർത്തി രംഗത്തെത്തിയിരുന്നു. കൂടാതെ അമേരിക്ക പാക് നേതാക്കാന്മാരുടെ വാക്കുകൾ വളച്ചെടിക്കുന്നുവെന്നും പാകിസ്താൻ ആരോപണം ഉന്നയിച്ചിരുന്നു.

പാകിസ്താനെ കരുവാക്കുന്നു

പാകിസ്താനെ കരുവാക്കുന്നു

പാകിസ്താൻ അമേരിക്കയെ പരിഹസിക്കുന്നുവെന്നുള്ള ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തു വന്നതു പിന്നാലെ യുഎസിനെതിരെ വിമർശനവുമായി പാകിസ്താനും രംഗത്തെത്തിയിരുന്നു. അമേരിക്ക തങ്ങളെ ബലിയാടുക്കുകയാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ യുഎസ് നേരിടേണ്ടിവന്ന പരാജയത്തിന് ട്രംപ് തങ്ങളെ ബലിയാടാക്കുകയാണെന്നും ഖ്വാജ് ആസിഫ് ആരോപിക്കുന്നുണ്ട്. തങ്ങളുടെ മണ്ണിൽ ചവിട്ടി നിന്നാണ് അഫ്ഗാനിൽ തീവ്രവാദത്തിനെതിരെ അമേരിക്ക പോരാടിയത്. അമേരിക്കയുടെ ആക്രമണത്തിൽ പാകിസ്താനിലെ സാധാരണ ജനങ്ങളും സൈനികരും കൊല്ലപ്പെട്ടിരുന്നെന്നും ഖ്യാജ വ്യക്തമാക്കി.

English summary
US Trying To Convince Us That India Is Not A Threat: Pak Defence Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X