ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്തു, യുവാവിനെ തേടിയെത്തി ബംപര്‍
വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാഗ്യം എന്തെന്ന് അറിയാത്ത ഒരു യുവാവിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്. ഭാര്യക്ക് വേണ്ടി ഒരുപകാരം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് അടിച്ചിരിക്കുന്നത് കോടികളുടെ ജാക്‌പോട്ടാണ്. ഒരു ലോട്ടറിയെടുത്തതാണ് ഈ യുവാവിനെ ഭാഗ്യദേവത തേടിയെത്താന്‍ കാരണം. സ്വപ്‌നങ്ങളില്‍ പോലും ഇയാള്‍ ലോട്ടറി അടിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല.

അമേരിക്കയില്‍ നിന്നുള്ള ഈ യുവാവിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഒറ്റദിവസം കൊണ്ട് ജീവിതശൈലി തന്നെയാണ് മാറാന്‍ പോകുന്നത്. അതേസമയം യുഎസ്സില്‍ താരമാണ് ഈ യുവാവ്. ഇയാളുടെ ഭാഗ്യത്തിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

ഭാര്യയോടുള്ള ഈ യുവാവിന്റെ സ്‌നേഹപ്രകടനമാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. നോര്‍ത്ത് ആന്‍ഡോവര്‍ നിവാസിയായ ക്രിസ്റ്റിയന്‍ കാലീലിന് മസാചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയിലൂടെയാണ് സമമാനം അടിച്ചത്. 8 കോടി 27 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റ്യന്‍. ആ സമയം എടുത്ത ഇന്‍സ്റ്റന്റ് ലോട്ടറിയാണ് കോടികളായി ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യിലെത്തിയിരിക്കുന്നത്.

കലീല്‍ ലോട്ടറിയെടുത്ത ദിവസം പുരുഷന്മാരുടെ ഹോക്കി ലീഗ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഈ സമയത്താണ് വളരെ അത്യാവശ്യമായ ഒരു കാര്യം അദ്ദേഹം ഓര്‍ത്തത്. ഭാര്യക്ക് നാളെ രാവിലെ എന്തോ അത്യാവശ്യ കാര്യത്തിന് പുറത്തുപോകാനുണ്ട്. അതിനുള്ള ഇന്ധനം കാറിലുണ്ടാവില്ലെന്ന് കലീല്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് വണ്ടിയില്‍ ഇന്ധനം അടിക്കാനായി അദ്ദേഹം കയറിയത്. ആ തീരുമാനം പക്ഷേ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് യുവാവ് പറയുന്നത്.

ഗ്യാസ് സ്റ്റേഷനിലെത്തിയ യുവാവ് ഒരു കുപ്പി വെള്ളവും, ലോട്ടറി ടിക്കറ്റുമാണ് വാങ്ങിയത്. ആ ടിക്കറ്റ് തന്നെ വാങ്ങാനും കാരണമുണ്ടായിരുന്നു. നമ്പര്‍ അഞ്ചായിരുന്നു അതിലുണ്ടായിരുന്നത്. തന്റെ മകന്‍ പിറന്നത് മെയ് മാസത്തിലായത് കൊണ്ടാണ് ആ ടിക്കറ്റ് എടുത്തതെന്നും യുവാവ് പറഞ്ഞു. അതേസമയം ടിക്കറ്റ് വിറ്റ കടയ്ക്ക് പതിനായിരം ഡോളര്‍ ബോണസായി ലഭിക്കും. എട്ട് ലക്ഷം രൂപയില്‍ അധികം വരുമിത്. ഇരുപത് വാര്‍ഷിക അടവുകളായിട്ടാണ് ഈ പണം കലീല്‍ വാങ്ങുന്നത്. വര്‍ഷത്തില്‍ 50000 ഡോളര്‍ അദ്ദേഹത്തിന് ലഭിക്കും.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
അമേരിക്കയിലെ തന്നെ മിഷിഗണിലെ ജനസീയിലും അതുപോലൊരു ബംപര്‍ ജേതാവ് ഉണ്ടായിരിക്കുകയാണ്. മൂന്ന് ലക്ഷം ഡോളറാണ് മിഷിഗണ്‍ ലോട്ടറിയില്‍ ഇവര്‍ക്ക് അടിച്ചിരിക്കുന്നത്. രണ്ട് കോടി 48 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. മിഷിഗണ്‍ ലോട്ടറിയുടെ ദി ബിഗ് സ്പിന്‍ ഗെയിം ഷോയിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. കെയ്റ്റ്‌ലിന്‍ വാന്‍ഡമെ എന്ന 32കാരിയെ തേടിയാണ് ഈ ഭാഗ്യമെത്തിയത്. ഈ പണം കൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുമെന്ന് കെയ്റ്റ്‌ലിന്‍ പറഞ്ഞു.

ഇവര്‍ക്ക് രണ്ടാമതൊരു അവസരത്തിലാണ് ഈ തുക അടിച്ചിരിക്കുന്നത്. താന്‍ ജോലിയിലായിരുന്നു. ആ സമയത്താണ് ഫോണില്‍ മിസ്ഡ് കോള്‍ കണ്ടത്. തിരിച്ചുവിളിച്ചപ്പോഴാണ് ദ ബിഗ് സ്പിന്‍ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം അറിയുന്നത്. ശരിക്കും വിശ്വസിക്കാനായില്ല. തന്റെയും കുടുംബത്തിന്റെയും സാമ്പത്തികമായി പ്രതിസന്ധികള്‍ മറികടക്കാന്‍ ഈ പണം കൊണ്ട് സാധിക്കും. പരമാവധി ഒരു ലക്ഷം ഡോളര്‍ നേടാമെന്ന ചിന്ത മാത്രമായിരുന്നു തനിക്കുണ്ടായിരുന്നു. മൂന്ന് ലക്ഷം നേടാനായത് വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞു. അഞ്ച് പേരെയാണ് ഈ ഷോയിലേക്ക് ക്ഷണിച്ചത്.












Click it and Unblock the Notifications