Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ സുഹൃത്തിനെ യുവതി കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിൽ വിഷം ചേർത്ത് കൊലപ്പെടുത്തി; സംഭവിച്ചത് ഇങ്ങനെ

dസുഹൃത്തിനെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിൽ വിഷം കലർത്തി കൊലപ്പെടുത്തിയ 39കാരി കുറ്റക്കാരിയാണെന്ന് കോടതി. അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം. 2018 ൽ ആണ് യുവതിയുടെ കുടുംബ സുഹൃത്തായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ കേസിലെ അന്വേഷണത്തിലാണ് ഈ യുവതിയെ അറസ്റ്റ് ചെയ്യുന്നത്.

ജെസി കുർസെവിക്സി എന്ന 39 കാരിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിത് എന്നാണ് കോടതി കണ്ടെത്തിയത്. ലിൻ ഹെർനാൻ എന്ന യുവതിയാണ് 2018 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്.

Death

മരുന്നുകൾ പൊട്ടിച്ച് കയ്യിൽ പിടിച്ച നിലയിൽ സ്വന്തം വീട്ടിലായിരുന്നു ഈ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെസി തന്നെയായിരുന്നു യുവതി അബോധയിലാണെന്നും ശ്വാസമെടുക്കുന്നില്ലെന്നും പറഞ്ഞ് പോലീസിനേയും ആംബിലുൻസിനേയും വിളിച്ച് കാര്യം അറിയിച്ചത്.

ലിൻ ഹെർനാൻ ആത്മഹത്യ ചെയ്താണോ എന്ന് സംശയം ഉണ്ടെന്നും ജെസി അന്ന് പറ‍ഞ്ഞിരുന്നു. എന്നാൽ മൃതദേഹം പരിശോധിച്ചപ്പോൾ ശരീരത്തിൽ നിന്ന് ടെട്രാഹൈഡ്രോസോലിൻ എന്ന വസ്തു കണ്ടെത്തിയതിന് പിന്നാലെയാണ് വൻ വഴിത്തിരിവ് ഉണ്ടാകുന്നത്. ലിന്നിന്റെ ശരീരത്തിൽ ടെട്രാഹൈഡ്രോസോലിൻ സാന്നിധ്യം ഉറപ്പിച്ചിരുന്നു.

ഇത് കണ്ണിലൊഴിക്കാൻ ഉപയോ​ഗിക്കുന്ന തുള്ളിമരുന്നിൽ കാണുന്ന പദാർത്ഥമായിരുന്നു. അമിതമായ അളവിൽ ടെട്രാഹൈഡ്രോസോലിൻ അകത്ത് എത്തിയാൽ രക്ത സമ്മർദ്ദം വർധിക്കാനും ശ്വാസം മുട്ടൽ പോലെയുള്ള അസുഖങ്ങൾ അനുഭവപ്പെടാനും സാധ്യത ഉണ്ടാവും. വിഷം നൽകി കൊലപ്പെടുത്തിയ ശേഷം, മരണം ആത്മഹത്യം ആക്കാനായിരുന്നു യുവതിയുടെ ശ്രമം.

കണ്ണിലൊഴിക്കുന്ന മരുന്ന് അമിതമായ അളവിൽ കുടി വെള്ളത്തിൽ കലർത്തി യുവതിക്ക് കൊടുക്കുകയായിരുന്നു എന്ന് ജെസി ചോദ്യം ചെയ്തപ്പോൾ വ്യക്തമായിരുന്നു. പണമിടപാടാണ് കൊലയ്ക്ക് പിന്നിലെ കാരണം. 2 കോടിയോളം രൂപ ലിന്നിന്റെ പക്കൽ നിന്ന് ജെസി തട്ടിയിരുന്നു.ഇതേ തുടർന്ന് ഇവർക്കിടയിൽ തർക്കവുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്താൻ കാരണം എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ജെസിക്ക് മനപൂർവ്വമുള്ള കൊലപാതകത്തിന് ജീവപരന്ത്യം തടവും മോഷത്തിനും വഞ്ചനയ്ക്കും പത്ത് വർഷം അധിക തടവും ശിക്ഷ നൽകിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. 2023 ഡിസംബറിൽ ജെസിയുടെ ശിക്ഷ കാലം ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+