Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിലെ പൊടിപാറുന്ന വിജയം; ആഹ്ളാദ തിമിർപ്പിൽ സൗദി, നാളെ പൊതു അവധി

ജിദ്ദ: ഖത്തർ ഫുഡ്ബോൾ ലോകകപ്പിൽ അർജന്റെീനയ്ക്കെതിരായ അട്ടിമറി വിജത്തിന് പിന്നാലെ നാളെ പൊതു അവധി പ്രഖ്യാപിച്ച് സൗദി.സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി ബാധകമായിരിക്കും.

ചൊവ്വാഴ്ച നഗരത്തിലെ പ്രധാന തീം പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് റോയൽ കോർട്ടിലെ ഉപദേശകനും സൗദി അറേബ്യയുടെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ തലവനുമായ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

aud-1669141991.jpg

ഖത്തർ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് സൗദിയുടേത്. അക്ഷരാർത്ഥത്തിൽ അർജന്റീന ആരാധകർ ഒന്നടങ്കം മരവിച്ച് നിന്ന് പോയതായിരുന്നു മത്സരം. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്.ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന് കൂടിയാണിത്.

അഞ്ച് മിനിറ്റിടെയാണ് രണ്ട് ഗോളുകൾ വീഴ്ത്തി സൗദി കരുത്ത് കാട്ടിയത്.അല്‍ ഷെഹ്‍രിയും അല്‍ ദവ്‍സാരിയുമാണ് സൗദിക്കായി ഗോളുകള്‍ നേടിയത്. പത്താം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു അർജന്റീനയുടെ ഏക ദോൾ നേട്ടം. അട്ടിമറി വിജയത്തിന് പിന്നാലെ വലിയ ആഘോഷമായിരുന്നു രാജ്യതലസ്ഥാനമായ റിയാദിൽ അരങ്ങേറിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+