കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: നേബേൽ ജേതാവിന് കുളത്തിൽ സ്വീകരണം !, ഇതിലും മികച്ച സന്തോഷമുണ്ടോ എന്ന് കുറിപ്പ്

Google Oneindia Malayalam News

ബെർലിൻ: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതിന് പിന്നാലെ ആശംസകളുടെയും അഭിനന്ദനങ്ങളുടെയും നടുവിലാണ് സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചൂകൊണ്ട് നിരവധി പേരാണ് പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞത്.

ഇപ്പോഴിത ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകർ അദ്ദേഹത്തിന് നൽകിയ സ്വീകരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകർ അദ്ദേഹത്തെ വരവേൽക്കുന്നത്.

Svante Paabo

photo courtesy- twitter/@maxplanckpress

Viral Video:'നന്ദിയുള്ള നായ': ലോക്ഡൗണില്‍ ആഹാരം നല്‍കിയ നായയെ യുവതി വീണ്ടും കണ്ടുമുട്ടിയപ്പോള്‍Viral Video:'നന്ദിയുള്ള നായ': ലോക്ഡൗണില്‍ ആഹാരം നല്‍കിയ നായയെ യുവതി വീണ്ടും കണ്ടുമുട്ടിയപ്പോള്‍

പിന്നാലെ സ്വാന്റെ പേബുവിനെ പൊക്കിയെടുത്ത സഹപ്രവർത്തകർ അദ്ദേഹത്തെ സമീപത്തെ കുളത്തിലേക്ക് എറിഞ്ഞു. വലിയ ആരവത്തോടെയാണ് സുഹൃത്തുകൾ പേബുവിനെ വെള്ളത്തിലേക്ക് ഇടുന്നത്. തികഞ്ഞ സന്തോഷത്തോടെ സുഹൃത്തുകളുടെ സ്വീകരണം ഏറ്റുവാങ്ങുന്ന സ്വാന്റെ പേബുവിനെയും വീഡിയോയി കാണാം.

സന്തോഷം പങ്കുവെക്കുന്നതിന് നൊബേൽ സമ്മാന ജേതാവിനെ കുളത്തിലേക്ക് എറിയുന്നതിലും മികച്ച മാർഗമുണ്ടോ എന്ന അടികുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും സ്വാന്റെയുടെയും കൂട്ടുകാരുടെയും വീഡിയോ സോഷ്യമീഡിയയിലും ചിരി പടർത്തുകയാണ്.ഇതിനോടകം നിരവധി പേരാണ് ദൃശ്യം പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരും രസകരമായ കമന്റുകളുമായും എത്തുന്നുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേബേൽ ജേതാവിന് കുളത്തിൽ സ്വീകരണം

ജനിതക ഗവേഷണങ്ങൾക്ക് നൽകിയ നിർണയാക സംഭാനവനകളാണ് സ്വാന്റെ പേബുവിനെ നൊബേൽ പുരസ്കാരത്തിന് അർഹനാക്കിയത്. മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവര ശേഖരണം എന്നിവയിൽ നിർണായ കണ്ടെത്തുലുകൾ പേബു സംഭവാന ചെയ്തെന്ന് നൊബേൽ സമിതി വിലയിരുത്തി. സ്വീഡൻ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലുള്ള നൊബേൽ സമിതിയാണു പുരസ്കാരം നൽകുന്നത്. ഒരുകോടി സ്വീഡിഷ് ക്രോണ (ഏകദേശം 7.34 കോടി രൂപ).യാണ് സമ്മാനമായി ലഭിക്കുന്നത്.സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്വാന്റെ പേബു നിലവിൽ ജപ്പാനിലെ ഒകിനാവ സർവകലാശാലയിൽ പ്രഫസറാണ്.

ദീർഘനാൾ കറിവേപ്പില കേടുവരാതെ സൂക്ഷിക്കാൻ ആകുമോ? ഇതാ ചില പൊടിക്കൈകൾ...

English summary
viral video Nobel Prize 2022 winner Swedish Scientist Svante Paabo's colleague tossing him into a pond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X