Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും യുഎഇയും ഒരുങ്ങിയിറങ്ങി; കയറ്റുമതി ഇനി ഈസിയാകും, എല്ലാം ഡിജിറ്റല്‍

ചരക്ക് നീക്കത്തിന് പ്രീ-അറൈവല്‍ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനും ക്രോസ്-വാലിഡേഷന്‍ വേഗത്തിലാക്കാനും പുതിയ നീക്കം സഹായിക്കും. സാധനങ്ങളുടെ പ്രീ-ക്ലിയറന്‍സും ഇതുവഴി സുഗമമാകും

UAE

ദുബായ്: ഇന്ത്യ - യു എ ഇ വ്യാപാര ബന്ധത്തിന് പുതിയ കുതിപ്പ് നല്‍കാന്‍ വെര്‍ച്വല്‍ വ്യാപാര ഇടനാഴി. കയറ്റുമതി വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയും യുഎഇയും വെര്‍ച്വല്‍ ട്രേഡ് കോറിഡോര്‍ രൂപീകരിക്കുന്നത്. ഇത് പ്രകാരം ഇരും രാജ്യങ്ങളും കസ്റ്റംസുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും ഓണ്‍ലൈനായി നല്‍കും. കസ്റ്റംസ് ക്ലിയറന്‍സിനുള്ള ചെലവും സമയവും ലാഭിക്കാന്‍ ഇത് സഹായിക്കും.

ഉഭയകക്ഷി വ്യാപാരം വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം ഇന്ത്യയും യു എ ഇയും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണ് വിര്‍ച്വല്‍ വ്യാപാര ഇടനാഴിയും. രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയുടെ തീരുവ പെട്ടെന്ന് ഒഴിവാക്കുന്നതിന് ഇത് സഹായിച്ചിരുന്നു.

ചരക്ക് നീക്കം സുഗമം

ചരക്ക് നീക്കം സുഗമം

വെര്‍ച്വല്‍ വ്യാപാര ഇടനാഴിക്ക് കീഴില്‍, ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികാരികള്‍ ചരക്ക് നീക്കത്തിന് പ്രീ-അറൈവല്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ തേടും. വിവരങ്ങളുടെ ക്രോസ്-വാലിഡേഷന്‍ വേഗത്തിലാക്കാനും ചരക്കുകളുടെ പ്രീ-ക്ലിയറന്‍സ് സുഗമമാക്കാനും ഇത് സഹായിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയതിന് ശേഷമുള്ള അഞ്ച് വര്‍ഷ കാലയളവില്‍ എണ്ണ ഇതര വ്യാപാരം 100 ബില്യണ്‍ ഡോളറിലെത്തും എന്നാണ് ഇരുരാജ്യങ്ങളുടേയും പ്രതീക്ഷ.

കയറ്റുമതി അതിവേഗം ട്രാക്കുചെയ്യുക

കയറ്റുമതി അതിവേഗം ട്രാക്കുചെയ്യുക

വിര്‍ച്വല്‍ ഇടനാഴിയുടെ ആശയം കയറ്റുമതി അതിവേഗം ട്രാക്കുചെയ്യുക എന്നതാണ് എന്നും ഇന്ത്യയെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദുബായും അബുദാബിയും പോലുള്ള വളരെ പ്രധാനപ്പെട്ട ഹബ്ബുകള്‍ക്കായി ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ ക്ലിയറന്‍സുകള്‍ ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ മിന്റിനോട് പറഞ്ഞു.

എല്ലാം പെട്ടെന്നാകും

എല്ലാം പെട്ടെന്നാകും

ചരക്കുകള്‍ക്കുള്ള പേപ്പര്‍വര്‍ക്കുകളും അനുമതിയും ഇന്ത്യയില്‍ വെച്ച് തന്നെ പൂര്‍ത്തീകരിച്ചാല്‍ യു എ ഇയിലേക്ക് കടക്കാന്‍ അധികം സമയമെടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം യു എ ഇ, കുവൈത്തുമായും വെര്‍ച്വല്‍ ട്രേഡ് കോറിഡോര്‍ സ്ഥാപിക്കാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു. അതേസമയം ഇന്ത്യ-യു എ ഇ എണ്ണ ഇതര വ്യാപാരം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 4.8 ശതമാനം വര്‍ധിച്ച് 35.66 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

കയറ്റുമതി വളര്‍ച്ചയില്‍

കയറ്റുമതി വളര്‍ച്ചയില്‍

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 23.3 ബില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 16.4% വളര്‍ച്ച രേഖപ്പെടുത്തി. ഇക്കാലയളവില്‍ യു എ ഇയില്‍ നിന്നുള്ള ഇറക്കുമതി 40.7 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാരത്തിലെ സമയവും ചെലവും കുറയ്ക്കുന്നതിന് കാര്യക്ഷമമായ ഏകജാലക രീതികള്‍ തേടുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയും യു എ ഇയും ധാരണയില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+