ലുക്കാഷെങ്കോയുടെ ഇടപെടല്‍; റഷ്യയിലെ വിമത നീക്കം അവസാനിപ്പിച്ച് വാഗ്നര്‍ ഗ്രൂപ്പ്
മോസ്‌കോ: റഷ്യയിലെ വിമത നീക്കം അവസാനിപ്പിച്ച് വാഗ്നര്‍ ഗ്രൂപ്പ്. ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രിഗോഷിന്‍ വിമത നീക്കത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. ലുക്കാഷെങ്കോ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പ്രിഗോഷിന്‍ തീരുമാനം മാറ്റിയത്. അതേസമയം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്ന് പ്രഗോഷിന്‍ പറഞ്ഞു.
മോസ്‌കോയിലേക്ക് വിമതര്‍ മുന്നേറി കൊണ്ടിരിക്കെയാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ പ്രഖ്യാപനം വന്നത്. വാഗ്നര്‍ സംഘത്തിന് സുരക്ഷ ഒരുക്കാമെന്ന് ലുക്കാഷെങ്കോ അറിയിച്ചു. ബെലാറൂസ് പ്രസിഡന്റിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്തെ സംഭവവികാസങ്ങള്‍ ശനിയാഴ്ച്ച രാവിലെ തന്നെ ലുക്കാഷെങ്കോയെ അറിയിച്ചിരുന്നു പുടിന്‍. ഇതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം ഇടപെടുകയായിരുന്നു.

ലുക്കാഷെങ്കോ മുന്നോട്ട് വെച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വാഗ്നര്‍ ഗ്രൂപ്പ് അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മോസ്‌കോ കൈവിട്ട് പോകുമെന്ന സൂചന നേരത്തെ മേയര്‍ അടക്കം പ്രകടിപ്പിച്ചിരുന്നു. അയ്യായിരത്തില്‍ അധികം ആളുകളാണ് മോസ്‌കോ ലക്ഷ്യമിട്ട് വന്നിരുന്നത്. വാഗ്നര്‍ ഗ്രൂപ്പിന്റെ ആയുധങ്ങള്‍ നിറച്ച വാഹനങ്ങള്‍ മോസ്‌കോ ലക്ഷ്യമിട്ട് നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നേരത്തെ രാജ്യദ്രോഹം ആരോപിച്ച് വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണവും തുടങ്ങിയിരുന്നു.
വാഗ്നര്‍ ഗ്രൂപ്പിന് സൈന്യത്തിലെ രു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇതാണ് സാഹചര്യങ്ങള്‍ ഗൗരവമേറിയതാക്കിയത്. സുഹൃദ് രാജ്യങ്ങളുടെ തലവന്മാരുമായി പുടിന്‍ ഫോണില്‍ സംസാരിച്ചത് ഇതേ തുടര്‍ന്നാണ്. ഇവരെല്ലാം പുടിന് പിന്തുണയും അറിയിച്ചിരുന്നു. വിമത നീക്കങ്ങള്‍ക്കിടെ പുടിന്‍ മോസ്‌കോ വിട്ടതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്‌കോയില്‍ നിന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ പുടിന്‍ രാജ്യം വിട്ടില്ലെന്നായിരുന്നു ക്രെംലിന്‍ വക്താവിന്റെ പ്രതികരണം. രാജ്യത്ത് പുതിയ പ്രസിഡന്റ് ഉണ്ടാവുമെന്നായിരുന്നു വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രഖ്യാപിച്ചത്.മോസ്‌കോ നഗരത്തെ സംരക്ഷിക്കാനായി ഇവിടെ സുരക്ഷ അടക്കം വര്‍ധിപ്പിച്ചിരുന്നു.
നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം സൈന്യം തകര്‍ത്തു. നഗരത്തിലേക്കുള്ള മറ്റ് പ്രല പ്രവേശന കവാടങ്ങളും സൈന്യം അടച്ചു. ഇതിന് മുമ്പായിരുന്നു റഷ്യന്‍ ഹെലികോപ്ടറുകള്‍ വിമതര്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇന്റര്‍നെറ്റ് സേവനം അടക്കം മോസ്‌കോയില്‍ നിര്‍ത്തിവെച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വാഹന ഗതാഗതവും സൈന്യം തടഞ്ഞു. 25000 പോരാളികള്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ട്. ഇവരുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടന്നാല്‍ യുക്രൈനിലെ യുദ്ധം പോലും ദുര്‍ബലമായി പോകുമെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications