മുച്ചൂടും മുടിക്കാന്‍ ഉത്തര കൊറിയ..?? ആക്രമണം തീവ്രമാക്കാന്‍ വാനാക്രൈ മൂന്നാം പതിപ്പ്..!!

  • By: Anamika
Subscribe to Oneindia Malayalam

വാഷിംങ്ടണ്‍: ലോക രാഷ്ട്രങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന വാനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉത്തരകൊറിയ ആണെന്ന സംശയം ബലപ്പെടുകയാണ്. ഈ റാന്‍സംവെയറിന് പിന്നിലെ പ്രവര്‍ത്തനം ഉത്തരകൊറിയ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആരംഭിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് വാനാക്രൈയുടെ മൂന്നാം പതിപ്പും പുറത്തിറങ്ങിയതായാണ് സൂചന.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വന്‍ ഭീഷണി...!! വാനാക്രൈയുടെ അടുത്ത ലക്ഷ്യം ഇതാണ്..!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

മൂന്നാം പതിപ്പ് പുറത്ത്

വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വിദഗ്ധരുടെ അഭിപ്രായ പ്രകാരം വാണാക്രൈയുടെ വിവിധ പതിപ്പുകള്‍ പലയിടത്തു നിന്നാവാം പുറത്ത് വരുന്നത്.

കില്ലർ സ്വിച്ച് ഇല്ലെന്ന് സൂചന

എന്നാല്‍ പുതിയ പതിപ്പുകള്‍ക്ക് പ്രോഗ്രാമൂകള്‍ നിര്‍വ്വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം ഇല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയടക്കം ലോകരാജ്യങ്ങളിലെ പതിനായിരക്കണക്കിന് കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് വാനാക്രൈ ആക്രമണം ബാധിച്ചിരിക്കുന്നത്.

പിന്നിൽ ഉത്തര കൊറിയ

റാന്‍സംവെയര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉത്തരകൊറിയ ആണെന്ന് സംശയിക്കാന്‍ നിരവധി കാരണങ്ങളാണ് ഉള്ളത്. ഈ പ്രോഗ്രാമിലെ കോഡുകള്‍ക്ക് ഉത്തരകൊറിയയിലെ ലസാറസ് എന്ന ഹാക്കിംഗ് സംഘം ഉപയോഗിച്ചിരുന്ന കോഡുകളുമായ സാമ്യമുണ്ട് എന്നതാണ് അതിലൊന്ന്.

 സൈബര്‍ സേന ബ്യൂറോ 121

2009 മുതല്‍ ലോകമെമ്പാടും നടക്കുന്ന പല സൈബര്‍ ആക്രമണങ്ങള്‍ക്ക് പിറകിലും ഉത്തരകൊറിയ ആണെന്നാണ് സംശയിക്കപ്പെടുന്നത്. ഉത്തര കൊറിയയുടെ സൈബര്‍ സേന ബ്യൂറോ 121 എന്നാണ് അറിയപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ ഇവര്‍ക്ക് ഏജന്റുകളുമുണ്ട്.

നിഷേധിച്ച് ഉത്തര കൊറിയ

2015ല്‍ സോണി പിക്‌ചേഴ്‌സ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിലും, ദക്ഷിണ കൊറിയയിലെ 30, 000 കമ്പ്യൂട്ടറുകളെ ബാധിച്ച വൈറസ് ആക്രമണത്തിന് പിറകിലും ഉത്തരകൊറിയയുടെ കരങ്ങളുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉത്തരകൊറിയ നിഷേധിച്ചിരുന്നു.

സർക്കാരിന്റെ പിന്തുണ

വാനാക്രൈയുടെ സൃഷ്ടാക്കളെന്ന് കരുതപ്പെടുന്ന ലസാറസ് ഹാക്കിംഗ് ഗ്രൂപ്പിന് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു.സുരക്ഷാ പിഴവുകള്‍ മുതലാക്കിയു്ള്ളതാണ് വാനാക്രൈയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിരിക്കേ, അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയില്‍ നിന്നും കൂടുതല്‍ പിഴവുകളുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് വന്‍ വിപത്തായിരിക്കും വരുത്തിവെയ്ക്കുക

English summary
Reports coming that Wannacry Ransomware version three is out and it will create more trouble
Please Wait while comments are loading...