കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന്‌ ഡബ്ല്യു എച്ച്‌ ഒ

Google Oneindia Malayalam News

ജനീവ;അടുത്ത നൂറ്‌ ദിവസത്തുനുള്ളില്‍ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കൊവിഡ്‌ 19 വാകിനേഷന്‍ പ്രചരണം നടത്തണമെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍. അടുത്ത നൂറ്‌ ദിവസത്തിനുള്ളില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും കൊവിഡ്‌ വാക്‌സിനേഷന്‍ പ്രവര്‍ത്തികള്‍ നടക്കുന്നത്‌ എനിക്ക്‌ കാണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്‌ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദ്യം വാക്‌സിന്‍ ഉറപ്പു വരുത്തണമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ്‌ അദനോം ഗബ്രിയേസിസ്‌ ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം യോറോപ്യന്‍ സര്‍ക്കാരുകള്‍ കൊവിഡ്‌ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയതോടെ യുഎസ്‌ വാക്‌സിന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്‍ വിതരണം മന്ദ ഗതിയിലാക്കി. ലോകത്ത്‌ ആദ്യമായി കൊവിഡ്‌ വാക്‌സിന്‌ അടിയന്തരാനുമതി യുകെയില്‍ നേടിയത്‌ ഫൈസര്‍ വാക്‌സിന്‍ ആയിരുന്നു. എന്നാല്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്‌ത 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 9 യൂറോപ്യന്‍ രാജ്യങ്ങളും വാകിന്‍ ഫലപ്രദമല്ലെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു.

who

ആദ്യ രണ്ട്‌ ദിവസം കൊണ്ട്‌ 6 ലക്ഷം ആളുകള്‍ക്ക്‌ കൊവിഡ്‌ ടര്‍ക്കിയില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കിയതായാണ്‌ ടര്‍ക്കി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്ത്‌ ഏറ്രഴും വേഗത്തില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ നടത്തുന്ന രാജ്യം തുര്‍ക്കിയാകും. ചൈന വികസിപ്പിച്ചെടുത്ത സിനോവാക്‌ കൊവിഡ്‌ വാക്‌സിനാണ്‌ തുര്‍ക്കി ഉപയോഗിക്കുന്നത്‌.
കഴിഞ്ഞ ദിവസം 55,761 പുതിയ കൊവിഡ്‌ കോസുകളാണ്‌ ബ്രിട്ടണില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുന്‍ ദിവസത്തേക്കാള്‍ കൊവിഡ്‌ കോസുകള്‍ ദിനംപ്രതി കൂടുന്ന അവസ്ഥയാണ്‌ ബ്രിട്ടനില്‍ കാണുന്നത്‌. കൊവിഡ്‌ കേസുകളുടെ എണ്ണം കുറക്കാന്‍ വീണ്ടും ലോക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന നിഗമനത്തിലാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍

Recommended Video

cmsvideo
PM Modi gets emotional addressing nation

English summary
want to see covid vaccination start in globally says WHO head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X