സൈന്യം പൂര്‍ണ്ണമായി കീഴടങ്ങി? താലിബാനെ നേരിടാന്‍ ഇനി യുദ്ധപ്രഭുക്കള്‍, സാമ്രാജ്യങ്ങള്‍ വിടില്ല
കാബൂള്‍; അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങളില്‍ താലിബാന് കീഴിലാവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആകെയുള്ള 421 ജില്ലകളില്‍ മൂന്നിലൊന്നും തങ്ങള്‍ക്ക് കീഴിലാണെന്നാണ് താലിബാന്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇറാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയുമായുള്ള നിരവധി അതിർത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്ത താലിബാൻ ടോളുകള്‍ ഉള്‍പ്പടേയുള്ള വരുമാനങ്ങളും തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. അതൊടൊപ്പം തന്നെ പ്രധാന ഗതാഗത പാതകങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകുയം ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള ഇസ്ലാം ക്വാല അതിർത്തിയാണ് ഏറ്റവും അവസാനമായി താലിബാന്‍റെ നിയന്ത്രണത്തിലേക്ക് വന്നത്.
പരമ്പരാഗതമായി യുഎസ് സഖ്യകക്ഷികളുടെയും യുദ്ധപ്രഭുക്കളുടെയും അധീനതയിലുണ്ടായിരുന്ന ബാദക്ഷന്‍ ഉള്‍പ്പെടുന്ന വടക്കന്‍ പ്രദേശത്തും സ്വാധീനം ഉറപ്പിക്കാന്‍ താലിബാന് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനം. 1996-2001 ഭരണകാലത്ത് പോലും താലിബാൻ നിയന്ത്രണത്തിൽ വരാത്ത ഒരേയൊരു പ്രവിശ്യയാണിത്. ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മേഖലയില്‍ ഉണ്ടായിരുന്ന അഫ്ഗാൻ നാഷണൽ ആർമി (എഎൻഎ) നിരുപാധികം താലിബാന്‍ കീഴടങ്ങുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ അഫ്ഗാൻ സർക്കാർ നിസ്സഹായരാണെന്നും നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായുമാണ് വിലയിരുത്തപ്പെടുന്നത്.
സോവിയറ്റ് അനുകൂലിയായ ജനറൽ മുഹമ്മദ് ദൗദ് ഖാൻ 1973 ലാണ് സോവിയറ്റ് യൂണിയന്‍റെ പിന്തുണയോടെ അഫ്ഗാനിസ്ഥാൻ റിപ്പബ്ലിക് സ്ഥാപിക്കുന്നത്. 1979 മുതല്‍ ദൌദിനെയും കുടുംബത്തെയും വധിച്ച് കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചു. അന്ന് മുതല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ് സൈന്യം പിൻവാങ്ങി.
എന്നാല്‍ അതിന് ശേഷം വലിയ ആഭ്യന്തര യുദ്ധങ്ങള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചത്. പഷ്തൂൺ മുതൽ താജിക്, ഹസാരാസ്, ഉസ്ബെക്ക് തുടങ്ങി രാജ്യത്ത് വിവിധ ഗോത്ര കുലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ തന്നെ പഷ്തൂണുകള്‍ക്കാണ് മേധാവിത്വം. താലിബാനില്‍ മാത്രമല്ല സര്‍ക്കാറില്‍ വരെ ഇവര്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. സാമുദായിക പരിഗണന വെച്ച് ഭരണകക്ഷിയില്‍ വരെ അധികാര പങ്കിടൽ കരാർ നിലവിലുണ്ട് - പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു പഷ്തൂണും ദേശീയ അനുരഞ്ജന ഹൈ കൗൺസിലിന് നേതൃത്വം നൽകുന്ന അബ്ദുല്ല അബ്ദുല്ല ഒരു താജിക്ക് വംശജനുമാണ്.
താലിബാനെതിരെ നിലവില്‍ ചെറിയ തോതിലെങ്കിലും പ്രതിരോധം ഉയര്‍ത്തുന്നത് പരമ്പരാഗതമായി നിലനില്‍ക്കുന്ന ചില യുദ്ധ പ്രഭുക്കളാണെന്നാണ് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്പരം യോജിക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഒന്നും ഇല്ലെങ്കിലും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് താലിബാന്‍ കടന്നുകയറുന്നതിനെതിരെ ഇവര്‍ രംഗത്ത് എത്തുകയായിരുന്നു. വ്യക്തിപരവും പ്രാദേശികവുമായ താല്‍പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ യുദ്ധപ്രഭുക്കളും ക്രൂരമായ നടപടികള്‍ക്ക് പേരുകേട്ടവരാണ്. അവരില്‍ ചില പ്രധാന യുദ്ധപ്രഭുക്കള്‍ ഇവരൊക്കെയാണ്.

ഗുൽബുദ്ദീൻ ഹെക്മത്യാർ
രാജ്യത്തെ പ്രധാന യുദ്ധപ്രഭുക്കളില്‍ ഒരാളാണ് ഗുൽബുദ്ദീൻ ഹെക്മത്യാർ. ഏഴുപത് വയസോളം പ്രായമുള്ള ഇദ്ദേഹം ചെറുപ്പം മുതല്‍ തന്നെ കടുത്ത മതമൗലികവാദിയായിട്ടാണ് ഉയര്‍ന്ന് വന്നത്. പഞ്‌ജീർ താഴ്‌വരയിലെ "മിശിഹാ" എന്ന് അറിയപ്പെടുന്ന മിതവാദിയായ അഹ്മദ് ഷാ മസൂദിന്റെ അതേ കാലയളവിലാണ് അദ്ദേഹം കാബൂളില്‍ പഠിച്ചിരുന്നത്. പിന്നീട് ഇടക്കാലത്ത് അദ്ദേഹം പാക്സിതാനിലേക്ക് നാട് വിട്ടു. പിന്നീട് സോവിയറ്റ്-അഫ്ഗാൻ യുദ്ധസമയത്ത് ഹിസ്ബ്-ഇ ഇസ്ലാമി എന്ന സായുധ സംഘവുമായാണ് അദ്ദേഹം അഫ്ഗാനിസ്ഥാനിൽ വീണ്ടും സജീവമാവുന്നത്. 90 കളിലെ ആഭ്യന്തര യുദ്ധസമയത്ത് കാബൂളില്‍ വലിയ തോതില്‍ ആക്രമം അഴിച്ചുവിട്ട അദ്ദേഹം പ്രതിരോധ മന്ത്രിയുമായിരുന്നു.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
മുഹമ്മദ് അട്ട നൂര്‍
വടക്കന്‍ മേഖലയില്‍ നിന്നുള്ള ശക്തനായ നേതാവാണ് മുഹമ്മദ് അട്ട നൂര്‍.
മസാർ-ഇ-ഷെരീഫിന്റെ തലസ്ഥാനമായ ബാൽഖ് പ്രവിശ്യയിലെ ഗവർണറായിരുന്ന അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശക്തമായ പാർട്ടികളിലൊന്നായ ജമാഅത്തെ ഇസ്ലാമിയുടെ തലവൻ എന്ന നിലയിൽ കൂടിയാണ് അദ്ദേഹം വടക്ക് ഭാഗത്ത് സ്വാധീനം ചെലുത്തുന്നത്. വംശീയമായി താജിക് നേതാവാണ്. ഘാനിയുമായി അധികാരം പങ്കിടുന്ന സഹ വംശജനായ അബ്ദുല്ല അബ്ദുല്ല, താജിക് താൽപ്പര്യങ്ങൾക്കായി വേണ്ടത്ര നിക്ഷേപം നടത്തിയിട്ടില്ലെന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രധാന ആരോപണം.
ഉസ്ബെക്ക് വംശജനായ യുദ്ധപ്രഭു അബ്ദുൾ റാഷിദ് ദോസ്തമിയാണ് മേഖലയില്‍ അട്ട നൂറിന്‍റെ പ്രധാന എതിരാളി. വടക്കൻ അഫ്ഗാൻ പ്രദേശങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഇരുവരും തമ്മില്‍ നിരന്തരം ഏറ്റമുട്ടല്‍ ഉണ്ടായിട്ടുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം മസാർ-ഇ-ഷെരീഫിൽ നിന്ന് താലിബാനെ തുരത്തിയതിന് ശേഷം ബാൽക്കിന്റെ നിയന്ത്രണത്തിനായി നൂറിന്റെ സൈന്യവും ദോസ്തവും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ ഉണ്ടായി. ഒടുവില്‍ പ്രദേശത്തിന്റെ നിയന്ത്രണം നിലനിർത്താൻ അട്ടനൂറിന് കഴിഞ്ഞു. ഈ വര്‍ഷം ആദ്യം മുതല്‍ താലിബാന്‍ ശക്തി പ്രാപിച്ചത് മുതല്‍ തന്‍റെ സായുധ സംഘത്തെ അദ്ദേഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.
അബ്ദുൾ റാഷിദ് ദോസ്തം
വടക്കന്‍ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവ്. 2013 മുതൽ ആറുവർഷത്തോളം രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു ഇദ്ദേഹത്തിനെതിരെ വലിയ ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മേഖലയില്‍ താലിബാനെ അടിച്ചമർത്താൻ താൻ ഉടൻ ജാവ്ജാനിലേക്ക് മടങ്ങുമെന്ന് നിലവിൽ തുർക്കിയിലുള്ള ദോസ്തം പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മുഹമ്മദ് ഇസ്മായിൽ ഖാൻ
'ഹെറാത്തിന്റെ സിംഹം' എന്നറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ഹെറാത്ത് പിടിച്ചെടുക്കാനുള്ള താലിബാന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. 2000 കളുടെ തുടക്കത്തിൽ യുഎസ് താലിബാൻ വിരുദ്ധ സഖ്യത്തിന്റെ ഭാഗമായിരുന്നു ഇസ്മായിൽ ഖാൻ. മൈതാൻ വാർഡക്കിൽ നിന്നുള്ള ഹസാര മേധാവി അബ്ദുൽ ഖാനി അലിപൂർ, ഇത്തിഹാദ്-അല്‍-ഇസ്ലാമി നേതാവ് അബ്ദുൾ റസൂൽ സയ്യഫ് എന്നിവരും അഫ്ഗാനിലെ പ്രധാന യുദ്ധപ്രഭുക്കാണ്.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications