ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ ശക്തികള്‍; ഞങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് റഷ്യ
മോസ്‌കോ: യുക്രെയിനില്‍ ചൈന ആരംഭിച്ച അധിനിവേശം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആണവായുധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ ആണവ ഭീഷണിയില്‍ ഉള്‍പ്പടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ആണവ യുദ്ധം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ ശക്തികളാണെന്നും അത് റഷ്യയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമുണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണെന്നും റഷ്യക്കാരുടെ തലയിലല്ലെന്നും ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, ഞങ്ങളെ സമനില തെറ്റിക്കാന്‍ ഒരു പ്രകോപനവും ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിനോടും ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുമായും അദ്ദേഹം അമേരിക്കയെ താരതമ്യം ചെയ്തു .

അവരുടെ കാലത്ത് , നെപ്പോളിയനും ഹിറ്റ്‌ലറും യൂറോപ്പിനെ കീഴ്‌പ്പെടുത്താനുള്ള ചുമതല സ്വയം ഏറ്റെടുത്തു. ഇപ്പോള്‍ അമേരിക്കക്കാര്‍ അത് കീഴടക്കിയെന്നും അദ്ദേഹം പറഞ്ഞു . അതേസമയം , ഞായറാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ ആണവ സേനയ്ക്ക് കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കി, പാശ്ചാത്യ രാജ്യങ്ങള്‍ തന്റെ രാജ്യത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത് ഒരു സമ്മര്‍ദ്ദ തന്ത്രമാണെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരവും രാജ്യത്തിന്റെ പ്രതിരോധ ശക്തികളുടെ നട്ടെല്ലായി മാറുന്ന ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ ശേഖരവും മോസ്‌കോയിലുണ്ട്.
അതേസമയം , യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചിച്ച് ഇന്നേക്ക് എട്ടാം ദിവസം പിന്നിടുകയാണ് . യുക്രയിന്റെ പ്രധാനപ്പെട്ട നഗരങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ പിടിച്ചെടുത്തെന്നാണ് റഷ്യ അവകാശപ്പെടുന്നത് . തന്ത്രപ്രധാനമായ തെക്കന്‍ തുറമുഖമായ കെര്‍സണ്‍ തങ്ങളുടെ അധീനതയിലാണെന്നും രണ്ടാമത്തെ വലിയ നഗരവും തലസ്ഥാനവുമായ കീവിനു ചുറ്റും ബോംബാക്രമണം ശക്തമാക്കിയെന്നുമാണ് റഷ്യ പറയുന്നത് .
അധിനിവേശത്തിന്റെ ആദ്യ ദിവസമായ കഴിഞ്ഞ വ്യാഴാഴ്ച തന്നെ കെര്‍സണ്‍ മേഖലയില്‍ യുദ്ധം ആരംഭിച്ചിരുന്നു. അടുത്ത ദിവസമായപ്പോഴേക്കും നഗരത്തെ പടിഞ്ഞാറന്‍ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു. ആക്രമണത്തിന്റെ ആറാം ദിനത്തില്‍ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാര്‍ക്കീവിന്റെ മധ്യഭാഗത്തേക്ക് റഷ്യന്‍ സേന റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു .
ഇതിനിടെ , യുക്രെയ്‌നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ റഷ്യ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 141 വോട്ടുകള്‍ക്ക് പാസാക്കിയ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയും വിട്ടുനിന്നു . 35 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും അഞ്ച് വോട്ടുകള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു . ഹാര്‍കീവില്‍ കനത്ത ഷെല്ലാക്രമണാണ് നടക്കുന്നത് . ഇവിടെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത് . ഹര്‍കീവില്‍ റഷ്യ പദ്ധതിയിടുന്നത് വന്‍ ആക്രമണമാണെന്നും അതിനാല്‍ഡ ഇന്ത്യക്കാര്‍ അടിയന്തരമായി ഇവിടെ നിന്ന് ഒഴിയണമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചത്.
ഇതിനിടെ , യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരണണപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരണപ്പെട്ടത്. 21 വയസ്സായിരുന്നു . പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം .












Click it and Unblock the Notifications