Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്; പാകിസ്താനില്‍ സംഘര്‍ഷം... എന്താണ് തോഷ്ഖാന കേസ്

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്താല്‍ പാകിസ്താന്‍ കത്തുമെന്ന് പിടിഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി

i

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം. ലാഹോറിലെ അദ്ദേഹത്തിന്റെ സമാന്‍ പാര്‍ക്ക് വസതിയിയില്‍ വാറണ്ടുമായി പോലീസ് എത്തി. ഇക്കാര്യമറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. ഇമ്രാന്‍ ഖാന്‍ വീട്ടിലില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തോഷ്ഖാന കേസുമായി ബന്ധപ്പെട്ടാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ഹാജരാകണമെന്ന കോടതി നിര്‍ദേശം ഇമ്രാന്‍ ഖാന്‍ പാലിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു വാറണ്ട്. പോലീസ് ഇമ്രാന്‍ ഖാന്റെ വസതിയില്‍ എത്തി എന്ന വിവരം വന്ന പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് നേതാക്കള്‍ അറസ്റ്റ് തടയാന്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് എത്തി.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാതെ നിയമ നടപടി പൂര്‍ത്തിയാകില്ല എന്നാണ് പോലീസ് പറയുന്നത്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായാല്‍ ക്രമസമാധാനം തകരുമെന്ന് പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി അറിയിച്ചു.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാജ്യത്തെ വീണ്ടും യുദ്ധക്കളമാക്കും. പോലീസ് പിന്മാറുന്നതാണ് നല്ലത്. എന്തുവില കൊടുത്തും അറസ്റ്റ് തടയുമെന്നും ഫവാദ് ചൗധരി മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയായിരിക്കെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന് ലഭിച്ചിരുന്നു. ഇവ നിശ്ചിത മൂല്യമുള്ളതാണെങ്കില്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രമായ തോഷ്ഖാനയിലേക്കാണ് മൂല്യമുള്ള സമ്മാനങ്ങള്‍ മാറ്റുക. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്. തോഷ്ഖാന കേസ് എന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ ഇത് വിശേഷിപ്പിക്കുന്നത്.

കേസില്‍ കഴിഞ്ഞാഴ്ച വാദം നടന്നിരുന്നു എങ്കിലും ഇമ്രാന്‍ ഖാന്‍ ഹാജരായിരുന്നില്ല. വാറണ്ട് റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടും എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചത്. മാര്‍ച്ച് ഏഴിന് കോടതിയില്‍ ഹാജരാകണം എന്ന് ഇമ്രാന്‍ ഖാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഇസ്ലാമാബാദ് ഐജി അറസ്റ്റിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രദേശം സംഘര്‍ഷത്തില്‍ മുങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+