കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവർത്തി ദിവസം അഞ്ചിൽ നിന്ന് നാല്, ജീവനക്കാർക്കിഷ്ടം ഉറങ്ങാൻ... പഠനം

Google Oneindia Malayalam News

ആഴ്ചയിൽ 4 പ്രവർത്തി ദിവസത്തിലേക്ക് മാറുന്ന തൊഴിലാളികൾ ഒഴിവ് സമയങ്ങൾ ഏറ്റവും അധികം ചിലവിടുക ഉറങ്ങാനെന്ന് പഠനം. 40 മണിക്കൂർ ജോലിയിൽ നിന്ന് 32 മണിക്കൂറിലേക്ക് മാറുമ്പോൾ ഒരു ദിവസം 7.58 മണിക്കൂർ ഉറങ്ങാൻ സാധിക്കുമെന്നും പ്രമുഖ വേഷകയും ബോസ്റ്റൺ കോളേജിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജൂലിയറ്റ് ഷോർ പറയുന്നു.

സമയത്തിലെ പുനക്രമീകരണത്തിലൂടെ 7 മണിക്കൂറിൽ താഴെ ഉറങ്ങിയിരുന്ന ആളുകളുടെ എണ്ണം 42.6 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറയുന്നു. മൂന്ന് യുഎസ് കമ്പനികളും, അയർലഡ് ആസ്ഥാനമായ 12 കമ്പനികളും, ഓസ്ട്രേലിയ ആസ്ഥാനമായ ഒരു കമ്പനിയിലും ഉൾപ്പടെ 16 കമ്പനികളിലെ 304 ജീവനക്കാർക്കിടയിലാണ് ഷോർ സർവേ നടത്തിയത്. കോവിഡ് മഹാമാരിക്ക് ശേഷം ജോലി എങ്ങനെ എവിടെ, എപ്പോൾ എന്ന കാര്യങ്ങളിൽ തൊഴിലുടമകളിൽ പുനർ ചിന്ത ഉണ്ടായെന്നും ഷോർ പറയുന്നു.

study

മഹാമാരിക്ക് ശേഷം ജീവനക്കാരിലും തൊഴിലിനെപ്പറ്റ കൃത്യമാമയ കാഴ്ചപ്പാട് ഉണ്ടായെന്നും ഇതോടെയാണ് പുതിയ ആശയങ്ങൾ രൂപപ്പെട്ട് തുടങ്ങിയതെന്നും ഷോർ പറയുന്നു. എഎംസി എന്റർടൈൻമെന്റ് ഹോൾഡിംഗ്സ് ഇൻ‌കോർപ്പറേറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ആദം ആരോൺ ഉൾപ്പടെയുള്ള ആളുകളും തൊഴിലിടത്തിലെ മാറ്റങ്ങളെ കുറിച്ച് അനുകൂല പ്രതികരണമാണ് നടത്തിയത്.

ഞെട്ടേണ്ട...ഭൂമിയില്‍ പുതിയൊരു സമുദ്രം കൂടി രൂപപ്പെട്ടു, പുതിയ പഠനങ്ങള്‍ പുറത്ത്, അറിയേണ്ട കാര്യങ്ങള്‍ഞെട്ടേണ്ട...ഭൂമിയില്‍ പുതിയൊരു സമുദ്രം കൂടി രൂപപ്പെട്ടു, പുതിയ പഠനങ്ങള്‍ പുറത്ത്, അറിയേണ്ട കാര്യങ്ങള്‍

നാല് ദിവസത്തെ ജോലി ഷെഡ്യൂളിൽ തൊഴിലാളിൾ സംത്യപ്തരാണെന്നും ഷോറിന്റെ ആദ്യഘട്ട പഠനം വ്യക്തമാക്കുന്നു. രാത്രിയിൽ മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നത് നല്ല ഓർമ ശക്തി, ശ്രദ്ധ, റിസ്ക് എടുക്കാനുള്ള കഴിവുകൾ വർധിപ്പിക്കുന്നതായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സ്ലീപ്പ് മെഡിസിൻ പ്രൊഫസറായ ക്ലീറ്റ് കുഷിദയും അഭിപ്രായപ്പെടുന്നു

4 ദിവസത്തെ ടാസ്ക് ഏറ്റെടുക്കുന്ന കമ്പനികളിൽ പലതും അത് പൂർത്തിയാക്കുന്നില്ലന്നും സർവേയിൽ പറയുന്നു. പലരും പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. എന്നാൽ അഞ്ചിൽ ഒരാൾ പദ്ധതിയിൽ നിന്ന് പിൻമാറുന്നു. ജീവനക്കാർക്ക് പ്രതിസന്ധിയില്ലാതെ 5 ദിവസത്തെ പ്രവർത്തി 4 ദിവസം കൊണ്ട് നേടുക എന്നത് വലിയ വെല്ലുവിളിയാണെന്നാണ് കമ്പനികളുടെ പക്ഷം.

അതേ സമയം ഉറക്കത്തിലെ നേട്ടങ്ങൾ വിപരീത ഫലം സൃഷ്ടിച്ചേക്കാമെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മൈക്കൽ ജി ഫോസ്റ്റർ സ്കൂൾ ഓഫ് ബിസിനസ്സിലെ മാനേജ്മെന്റ് പ്രൊഫസറായ ക്രിസ്റ്റഫർ ബാൺസിന്റെ അഭിപ്രായം. ജീവനക്കാർ ഉറങ്ങാൻ കൂടുതൽ സമയമെടുക്കുമ്പോൾ ഹോബികൾ, കുടുംബം, എന്നിവ ആസ്വദിക്കാനുള്ള അവസരം നഷ്ടപെടുന്നതായി അദ്ദേഹം പറയുന്നു. വനക്കാർക്ക് കുടുംബങ്ങൾ ഉൾപ്പടെ മറ്റ് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അതു നിറവേറ്റേണ്ടത് അനുവാര്യമാണെന്നും അദ്ദേഹം പറയുന്നു.

 'സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും,സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വാഗ്ദാനം ചെയ്തത് 10-50 കോടി വരെ'; 'കുറ്റപത്രം' 'സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും,സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വാഗ്ദാനം ചെയ്തത് 10-50 കോടി വരെ'; 'കുറ്റപത്രം'

English summary
When employees can slash their traditional five-day workweek to four days they tend to allocate free time to sleep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X