നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ ഇടംനേടി മലയാളി അനില്‍ മേനോന്‍
വാഷിംഗ്ടണ്‍: നാസയുടെ ഭാവി പദ്ധതികള്‍ക്കുള്ള ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യക്കാരനും. പാതി മലയാളിയായ അനില്‍ മോനേനാണ് പട്ടികയില്‍ ഇടം നേടിയത്.
1200 അപേക്ഷകരില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തത് അതിലൊന്നാണ് അനില്‍ മോനോന്‍. മലയാളിയായ ശങ്കരന്‍ മേനോന്റേയും, ഉക്രെയ്ന്‍ കാരിയായ ലിസ സാമോലങ്കൊയുടെയും മകനാണ് 45 കാരനായ അനില്‍ മേനോന്‍.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടര്‍ കൂടിയാണ് ഇദ്ദേഹം.

അമേരിക്കന്‍ വ്യോമസേനയില്‍ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിരുന്നു. പോളിയോ വാക്‌സിനേഷനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി അദ്ദേഹം ഇന്ത്യയില്‍ ഒരു വര്‍ഷം ചെലവഴിച്ചിരുന്നു. 2001 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാള്‍ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവകളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്പേസ് എക്‌സില്‍ ഉദ്യോഗസ്ഥയായ അന്ന മേനോന്‍ ആണ് ഭാര്യ.

അനില്‍ മോനോന് പുറമെ ഹാര്‍വാര്‍ഡ് പ്രൊഫസറായി മാറിയ അഗ്‌നിശമന സേനാംഗം, ദേശീയ സൈക്കിള്‍ ടീമിലെ മുന്‍ അംഗം, യുദ്ധത്തില്‍ ആദ്യമായി ഓള്‍ വുമണ്‍ എഫ്-22 രൂപീകരണത്തിന് നേതൃത്വം നല്‍കിയ പൈലറ്റ് എന്നിവരും പത്ത് പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ജനുവരിയില്‍ ടേക്‌സാസിലെ ജോണ്‍സന്‍സ് സ്‌പേസ് സെന്ററില്‍ രണ്ട് വര്‍ഷത്തെ പരിശീലനത്തില്‍ വിധേയമാകും. ചന്ദ്രന്‍, ചൊവ്വ ദൗത്യങ്ങള്‍ക്ക് മുന്നോടിയായാണ് ബഹിരാകാശ സഞ്ചാരികളെ നാസ തെരഞ്ഞെടുത്തത്. ആറ് പുരുഷന്മാരെയും നാല് സ്ത്രീകളെയുമാണ് ദൗത്യത്തിന് തെരഞ്ഞെടുത്തത്. തങ്ങളുടെ ദൗത്യം ചന്ദ്രനിലും ചൊവ്വയിലും തുടരുകയാണെന്നും അതിന്റെ ഭാഗമായി 10 പുതിയ പര്യവേക്ഷകരെ സ്വാഗതം ചെയ്യുകയാണെന്നും നാസ അഡ്മിന്‌സ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

35 മുതല്‍ 45വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഇവര്‍. ബഹിരാകാശ നടത്തത്തിനുള്ള പരിശീലനം, റോബോട്ടിക്സ് കഴിവുകള്‍ വികസിപ്പിക്കല്‍, സുരക്ഷിതമായി ടി-38 പരിശീലന ജെറ്റ് പ്രവര്‍ത്തിപ്പിക്കുക, തങ്ങളുടെ എതിരാളികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് പരിശീലിപ്പിക്കുക. വളരെ ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു ബഹിരാകാശ യാത്രയെന്ന് യുഎസ് നേവിയിലെ ലഫ്റ്റനന്റ് കമന്റര്‍ ജസീക്ക പറയുന്നു. ചെറുപ്പത്തില്‍ വീട്ടിനടുത്തുള്ള പാര്‍ക്കില്‍ ചെന്ന് റോക്കറ്റ് പറത്തി കളിക്കാറുണ്ടെന്നും, സയന്‍സ് ക്ലാസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

യൂദ്ധ വിമാനങ്ങള്‍ പറത്തുന്ന നിക്കോള്‍സ് അയേഴ്‌സ് എന്ന സ്ത്രീയും ഇവരോടൊപ്പമുണ്ട്.
2019ല്‍ അയേഴ്സ് യുദ്ധത്തില്‍ വിമാനത്തിന്റെ ആദ്യത്തെ ഓള്‍-വുമണ്‍ രൂപീകരണത്തിന് നേതൃത്വം നല്‍കിയത് ഇവരായിരുന്നു. മറ്റൊരാള്‍ ക്രിസ്റ്റഫര്‍ വില്യംസ് ഹവാര്‍ഡ് സര്‍വകലാശാലയില്‍ ഫിസിക്‌സ് അസിസ്റ്റന്‍ഡ് പ്രൊഫസറാണ്. എംഐടിയില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വില്യംസ് ഒരു വോളണ്ടിയര്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും അഗ്‌നിശമന സേനാംഗവുമാണ്.
ഗണിതത്തിലും ബയോകെമിസ്ട്രിയിലും മോളിക്യുലാര്‍ ബയോഫിസിക്‌സിലും ബിരുദവും എംഐടിയില്‍ നിന്ന് ബയോളജിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റും നേടിയലക്രിസ്റ്റീന ബീര്‍ച്ചും ഈ ടീമിന്റെ ഭാഗമാണ്.












Click it and Unblock the Notifications