Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്; അറിയേണ്ടതെല്ലാം

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒരുപിടി ചോദ്യങ്ങളാണ് ഉയരുന്നത്. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ വീണു പോയ, ലോകത്തെ വലിയ സാമ്പത്തിക ശക്തിയെ മുന്നോട്ട് നയിക്കുക എന്ന ദൗത്യം 42കാരനായ അദ്ദേഹത്തിന് ഏറ്റെടുക്കാന്‍ സാധിക്കുമോ? സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രട്ടീഷുകാര്‍. ഈ വേളയില്‍ അറിയാം ആരാണ് ഋഷി സുനക്...

x

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായ സുനക് സമ്പന്നരായ ഹിന്ദു കുടുംബത്തിലെ അംഗമാണ്. പഞ്ചാബില്‍ നിന്നും ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍. അക്ഷത മൂര്‍ത്തിയാണ് ഭാര്യ. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന യഷ്‌വീര്‍ സുനക്-ഉഷ സുനക് ദമ്പതികളുടെ മകനാണ് ഋഷി സുനക്.

തന്റെ മാതാപിതാക്കല്‍ ആത്മാര്‍ഥതയോടെ ജനങ്ങളെ സേവിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നതെന്ന് ഋഷി സുനക് പറയുന്നു. വിന്‍ചെസ്റ്റര്‍ കോളജ്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. അമേരിക്കയിലെ കാലഫോര്‍ണിയിയല്‍ വച്ചാണ് അക്ഷതയെ അദ്ദേഹം പരിചയപ്പെട്ടത്. കൃഷ്ണ, അനൗഷ്‌ക എന്നീ രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. നല്ല കായിക പ്രേമി കൂടിയാണ് ഋഷി സുനക്. ക്രിക്കറ്റ്, ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഒന്നു പോലും ഒഴിവാക്കാറില്ലത്രെ. സിനിമ കാണുന്നതും അദ്ദേഹത്തിന്റെ വിനോദമാണ്.

2015ല്‍ റിച്ച്‌മോണ്ട് മണ്ഡലത്തില്‍ നിന്നാണ് സുനക് ആദ്യം പാര്‍ലമെന്റിലെത്തിയത്. 2017ലും 2019ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയില്‍ ധനമന്ത്രിയായി നിയമിതനായ അദ്ദേഹം കഴിഞ്ഞ ജൂലൈ വരെ ഈ പദവിയിലുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് വിയോജിച്ച് പദവി രാജിവച്ചതോടെയാണ് ഋഷി സുനക് കൂടുതല്‍ ചര്‍ച്ചയായത്. സുനകിന്റെ രാജിക്ക് പിന്നാലെ പത്തോളം മന്ത്രിമാര്‍ പദവി ഒഴിഞ്ഞു. പ്രതിസന്ധിയിലായ ജോണ്‍സണ്‍ രാജിവച്ച ശേഷം ഋഷി പ്രധാനമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, നറുക്ക് വീണത് ലിസ് ട്രസിന് ആയിരുന്നു. അന്ന് തോല്‍വി സമ്മതിച്ച ഋഷി സുനകിന്, 45 ദിവസത്തിന് ശേഷം ട്രസ് രാജിവച്ച് ഒഴിഞ്ഞപ്പോള്‍ വീണ്ടും അവസരം കൈവന്നിരിക്കുകയാണ്.

ഋഷിക്കെതിരെ ഇത്തവണ പെന്നി മോര്‍ഡന്റ് രംഗത്തുവന്നെങ്കിലും 100 എംപിമാരുടെ പിന്തുണ അവര്‍ക്ക് നേടാനായില്ല. തുടര്‍ന്ന് മോര്‍ഡന്റ് പിന്‍മാറി. ഇതോടെയാണ് ഋഷിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് വഴി എളുപ്പമായത്. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയിലേറെ അംഗങ്ങളുടെ പിന്തുണയോടെയാണ് ഋഷി പ്രധാനമന്ത്രിയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+