കനേഡിയൻ പ്രവിശ്യയുടെ തലവനായ മലയാളി; ആരാണ് രഞ്ജ് പിള്ള
ടൊറന്റോ: കാനഡയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രവിശ്യയുടെ പ്രധാനമന്ത്രിയായി ആയ മലയാളി രഞ്ജ് പിള്ള.മലയാളിയായ ഇദ്ദേഹം കനേഡിയൻ പ്രവിശ്യയായ യുക്കോണിന്റെ പത്താമത് പ്രധാനമന്ത്രിയായി ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 14ന് അദ്ദേഹം ചുമതലയേൽക്കും. യൂക്കോൺ ലിബറൽ പാർട്ടി നേതാവായി രഞ്ജ് പിള്ള ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രഞ്ജ് പിള്ളയെ ജനുവരി 8 ന് യൂക്കോൺ ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്. ജനുവരി 7 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ അവസാനിച്ചപ്പോൾ അദ്ദേഹം മാത്രമായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം, യൂക്കോൺ ലിബറൽ പാർട്ടിയുടെ നേതാവെന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"യൂക്കോൺ ലിബറൽ പാർട്ടിയുടെ നേതാവെന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു,. നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്, യൂകോണിന്റെ ഭാവി എന്തായിരിക്കും എന്നാലോചിച്ച് ഞാൻ ആവേശത്തിലാണ് ഉള്ളത്," രഞ്ജ് പിള്ള ട്വീറ്റ് ചെയ്തു. 2000-2001 കാലയളവിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഈ പദവി വഹിച്ചിരുന്ന ഉജ്ജൽ ദോസഞ്ജിന് ശേഷം ഈ സ്ഥാനത്ത് എത്തിയ ഇന്ത്യൻ വംശജനായ രണ്ടാമത്തെ വ്യക്തിയാണ് രഞ്ജ് പിള്ള.
അദ്ദേഹം ഈ സ്ഥാനത്ത് എത്തിയതോടെ ഇന്ത്യയ്ക്കും ചെറിയ പ്രതീക്ഷ കാണുന്നുണ്ട്. കാനഡ-ഇന്ത്യ ബന്ധം രഞ്ജ് പിള്ള ശക്തമായ പിന്തുണയ്ക്കുന്നുണ്ട്, ഡിസംബറിൽ ഒട്ടാവയിൽ വെച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെ കാണുകയും ഹോസ്പിറ്റാലിറ്റി വ്യവസായവുമായി ബന്ധപ്പെട്ട് യുകോണും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരങ്ങളുണ്ട്d എന്ന് പറയുകയും ചെയ്തിരുന്നു. ടൂറിസം, ഹെൽത്ത് കെയർ വ്യവസായങ്ങൾക്കായി ലേബർ ഫോഴ്സ് റിക്രൂട്ട്മെന്റ്; നിർണായകമായ ധാതു വികസനവും സ്റ്റാർട്ടപ്പ്, ടെക്നോളജി മേഖലയും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള അവസരം വന്നേക്കാം...
കഴിഞ്ഞ വർഷം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസിൽ രഞ്ജ് പിള്ള പങ്കെടുത്തിരുന്നു. അതേസമയം, രഞ്ജ് പിള്ളയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
"യൂക്കോണിലെ ആരോഗ്യപരമായ പ്രതിരോധശേഷിയുള്ള കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനും കാനഡിയിലെ എല്ലാ ജനങ്ങൾക്കും മികച്ച ഭാവി ഉണ്ടാക്കിയെടുക്കാനും രഞ്ജ് പിള്ളയ്ക്കൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയത്...












Click it and Unblock the Notifications