ചൈനയെ മാതൃകയാക്കൂ.... അതുപോലെ മരണനിരക്കുകള്‍ പുറത്തുവിടണം, ലോകാരോഗ്യ സംഘടന പറയുന്നത്!!
ജനീവ: വുഹാനില്‍ മരണനിരക്കിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പങ്കുവെച്ചതിന് ചൈനയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് ബന്ധം ആരോപിക്കുന്നതിനിടെയാണ് ഇത്തരമൊരു അഭിനന്ദനം വന്നിരിക്കുന്നത്. മരണനിരക്ക് പുനര്‍ ക്രമീകരിക്കുന്നതില്‍ നിരവധി രാജ്യങ്ങളെ ചൈനയെ പിന്തുടരുമെന്ന് സംഘടന പറഞ്ഞു. നേരത്തെ വുഹാനിലെ മരണനിരക്ക് ചൈന പങ്കുവെച്ചതോടെ, രാജ്യത്തെ മൊത്തം മരണനിരക്കില്‍ 50 ശതമാനവും ഇവിടെ നിന്നുള്ളതായി. കൊറോണവൈറസ് നിയന്ത്രണ വിധേയമായാല്‍ മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ വെളിപ്പെടുത്താനാവൂ എന്നാണ് ചൈന പറയുന്നത്.

മരണസംഖ്യ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിച്ചതായി വുഹാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണവൈറസിന്റെ വരവിനെ തുടര്‍ന്ന് വലിയ ബുദ്ധിമുട്ടിലായിരുന്നു വുഹാന്‍. എന്നാല്‍ അവിടെയുള്ള അധികൃതര്‍ ഓരോ മരണവും കൃത്യമായി രേഖപ്പെടുത്തുന്നതില്‍ വിജയിച്ചു. കൊറോണ രോഗികളും എണ്ണവും അവര്‍ കൃത്യമായി രേഖപ്പെടുത്തി. ഇത് വിജയകരമായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈന മറച്ചുവെച്ച മരണങ്ങള്‍ പുറത്തുവന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ ചൈന തന്നെ തള്ളിയിട്ടുണ്ട്.
അതേസമയം വുഹാനിലെ അധികൃതര്‍ തുടക്കത്തില്‍ കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കാനാണ് ശ്രമിച്ചത്. ജാഗ്രതാ നിര്‍ദേശം അറിയിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പോലും നടപടിയെടുത്തു. ഇതിന് പിന്നാലെ കൊറോണ കേസുകള്‍ രേഖപ്പെടുത്തുന്ന ചൈനയുടെ നടപടിയെ പലരും ചോദ്യം ചെയ്തു. കേസുകള്‍ എണ്ണുന്നതിന്റെ മാനദണ്ഡങ്ങള്‍ ചൈന പലവട്ടം മാറ്റിയിരുന്നു. ഇത്തരമൊരു മഹാമാരിയുടെ സമയത്ത് മരണസംഖ്യ കണ്ടെത്തുക ദുഷ്‌കരമാണ്. റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകളും മരണങ്ങളും കൃത്യമായി പുറത്തുവിട്ടുക വെല്ലുവിളി നിറഞ്ഞതാണെന്നും ലോകാരോഗ്യ സംഘടന ടെക്‌നിക്കല്‍ അധ്യക്ഷ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.
Recommended Video
ചൈനയുടെ പാത പിന്തുടരാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാവുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ രേഖകള്‍ വീണ്ടും പരിശോധിക്കുകയും, എല്ലാ മരണങ്ങളും രേഖപ്പെടുത്തിയോ എന്ന് കണക്കാക്കുകയും വേണമെന്നും കെര്‍ക്കോവ് പറഞ്ഞു. അതുകൊണ്ട് എല്ലാ രാജ്യങ്ങള്‍ക്കും പുനര്‍വിചിന്തനം ആവശ്യമാണ്. വുഹാന്‍ അധികാരികള്‍ ഡാറ്റാ ബേസുകള്‍ പുനപ്പരിശോധിച്ചെന്നും, പ്രശ്‌നങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെട്ടെന്നും കെര്‍കോവ് പറഞ്ഞു. വുഹാനില്‍ ചില രോഗികള്‍ വീടുകളില്‍ മരിച്ചിരുന്നു. ആരോഗ്യ മേഖല പ്രതിസന്ധിയിലായത് കൊണ്ട് ഇത്തരം കേസുകളൊന്നും അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കെര്‍കോവ് പറഞ്ഞു. അതേസമയം എല്ലാ രാജ്യങ്ങളും ഈ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കള്‍ റയാന്‍ പറഞ്ഞു.












Click it and Unblock the Notifications