കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാഴ്ച്ചയ്ക്കിടെ ലോകത്ത് 18 മില്യണ്‍ കൊവിഡ് കേസുകള്‍, പ്രതീക്ഷയില്‍ ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് കേസുകള്‍ 20 ശതമാനമാണ് വര്‍ധിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമൈക്രോണിനെ തുടര്‍ന്നാണ് കടുത്ത വ്യാപനമെന്നും സംഘടന പറയുന്നു. 18 മില്യണ്‍ കേസുകളാണ് ഒരാഴ്ച്ചയ്ക്കിടെ ഉണ്ടായിരിക്കുന്നത്. അതേസമയം ഒമൈക്രോണിനെ തുടര്‍ന്നുള്ള വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും സംഘടന പറയുന്നു. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്ന ട്രെന്‍ഡാണ് കാണുന്നതെന്ന് ലോകാരോഗ്യസംഘന വ്യക്തമാക്കി. ആഫ്രിക്ക ഒഴിച്ച ഭൂഖണ്ഡങ്ങളിലെല്ലാം ഒരാഴ്ച്ചയ്ക്കിടെ കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്തത്.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

1

അതേസമയം ആഫ്രിക്കയില്‍ മൂന്നിലൊന്ന് കേസുകള്‍ കുറയുകയാണ് ചെയ്തത്. മരണസംഖ്യ കഴിഞ്ഞയാഴ്ച്ചത്തെ അതേ നിരക്കിലാണ് ഈ ആഴ്ച്ചയിലും ഉള്ളത്. ഒരാഴ്ച്ചയ്ക്കിടെ 45000 പേരാണ് കൊവിഡ് ബാധിച്ച് ആഗോള തലത്തില്‍ മരിച്ചത്. അതിന് മുമ്പുള്ള വാരത്തിലും ഇതേ മരണനിരക്ക് തന്നെയായിരുന്നു. കൊവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനവായിരുന്നു കഴിഞ്ഞതിന് മുമ്പുള്ള വാരത്തില്‍ രേഖപ്പെടുത്തിയത്. പ്രതിവാരി വര്‍ധനവില്‍ റെക്കോര്‍ഡ് വര്‍ധനവും ഇതേ വാരം തന്നെയായിരുന്നു. ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ മേഖലയിലാണ് കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.

ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 145 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഭയപ്പെടുത്തുന്ന രീതിയിലാണ് വര്‍ധിക്കുന്നത്. 68 ശതമാനത്തിന്റെ വര്‍ധനവാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം അമേരിക്കയിലും യൂറോപ്പിലും വര്‍ധനവ് വളരെ കുറഞ്ഞ തോതിലായിരുന്നു. ഇത് ലോകത്തിന് പ്രതീക്ഷയാണ്. ഇരുരാജ്യങ്ങളും പുതിയ തരംഗത്തെ അതിജീവിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അമേരിക്കയില്‍ പുതിയ രോഗികളുടെ എണ്ണം പതിനേഴ് ശതമാനവും യൂറോപ്പില്‍ പത്ത് ശതമാനവുമാണ് വര്‍ധിച്ചത്. ഒമൈക്രോണിനെ തുടര്‍ന്നുള്ള തരംഗം മൂര്‍ധന്യത്തിലെത്തി കഴിഞ്ഞതാണ് കേസുകള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനിലും യുഎസ്സിലും കൊവിഡ് കേസുകള്‍ കുറയാന്‍ കാരണം, മൂര്‍ധന്യാവസ്ഥയിലെത്തിയതാണെന്ന സൂചന ആരോഗ്യ വിദഗ്ധരും നേരത്തെ പറഞ്ഞിരുന്നു. അതേസമയം ലോകത്താകമാനം കൊവിഡ് കേസുകള്‍ കൂടി വരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് പറയുന്നു. പലയിടത്തും രോഗികള്‍ വര്‍ധിക്കുകയാണ്. വളരെ ചെറിയ രോഗലക്ഷണങ്ങളാണ് ഉണ്ടാവുകയെന്നും, തീവ്രത കുറവാണെന്നുമൊക്കെ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഗെബ്രിയെസൂസ് വ്യക്തമാക്കി. ഒമൈക്രോണ്‍ ആരോഗ്യ പ്രവര്‍ത്തകരെ ബാധിക്കുകയും, ആരോഗ്യ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില മേഖലയില്‍ തരംഗം മൂര്‍ധന്യത്തിലെത്തിയെന്നും, എന്നാല്‍ എല്ലാ രാജ്യങ്ങളും അതിനെ അതിജീവിച്ചിട്ടില്ലെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

English summary
who says 18 million covid cases in last week, reports shows omicron spread is slowing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X