കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യൂ വേരിയന്റിന് വാക്‌സിന്‍ ഫലിച്ചേക്കില്ല, ജാഗ്രതയോടെ നിരീക്ഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: പുതിയ കൊവിഡ് വേരിയന്റ് ബി.1.621 അപകടകാരിയെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. സൂക്ഷ്മമായി ഈ വൈറസിനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും സംഘടന പറഞ്ഞു. മ്യൂ വേരിയന്റ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. അതേസമയം പുതിയ വേരിയന്റ് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ലോകം മുഴുവന്‍ വാക്‌സിനേഷന്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ പുതിയ വകഭേദം വാക്‌സിന്‍ പ്രതിരോധത്തെ തകര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് വലിയ തിരിച്ചടിയാണ്. ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരിയായ വകഭേദവും ഇത് തന്നെയാണ്.

1

ഈ വര്‍ഷം കൊളംബിയയിലാണ് മ്യൂ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലായിരുന്നു ആദ്യ കേസ് കണ്ടെത്തിയത്. ഏഴ് മാസങ്ങള്‍ കൊണ്ട് ലോകവ്യാപകമായി എംയു വകഭേദം വ്യാപിക്കുന്നതാണ്. അതിവേഗത്തിലാണ് ഇത് പലരാജ്യങ്ങളിലേക്കും എത്തിയത്. ദക്ഷിണ അമേരിക്കയില്‍ വന്‍ തോതിലാണ് മ്യൂ വേരിയന്റ് കേസുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ മേഖലയിലെ ആരോഗ്യ മേഖല നേരത്തെ തന്നെ ദുര്‍ബലമാണ്. അതിന് പുറമേ കേസുകള്‍ കൂടി വരുന്നത് ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും അധികമാണ്. യൂറോപ്പിലേക്കും മ്യൂ വേരിയന്റ് കേസുകളുടെ വ്യാപനമാണ് ഉള്ളത്. ആദ്യ രണ്ട് തരംഗങ്ങളും നേരിട്ട് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഘട്ടത്തിലായിരുന്നു യൂറോപ്പ്.

ബ്രിട്ടന്‍, യൂറോപ്പ്, അമേരിക്ക, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ മ്യൂ വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വളരെയധികം ജാഗ്രത വേണ്ട വേരിയന്റാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിലവില്‍ ആഗോള തലത്തില്‍ ഇത് 0.1 ശതമാനം കേസുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ കൊളംബിയയിലും ഇക്വഡോറിലും ഇത് കൂടിയ തോതിലാണ്. 39 ശതമാനം കേസുകളാണ് കൊളംബിയയില്‍ ഉള്ളത്. ഇക്വഡോറില്‍ ഇത് 13 ശതമാനമാണ്. രണ്ട് രാജ്യങ്ങളിലും കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 30നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദതത്തെ നിരീക്ഷണ പട്ടികയില്‍ കൊണ്ടുവരുന്നത്. 39 രാജ്യങ്ങളില്‍ മ്യൂ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഈ വകഭേദത്തില്‍ പുതിയ വേരിയന്റുകളുടെ വലിയൊരു നിര തന്നെയുണ്ടെന്ന് ലോകോരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇത് എളുപ്പത്തില്‍ വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നാണ് ഭയപ്പെടുന്നത്. പലയിടത്തും വൈറസിന്റെ വ്യാപനമോ, പ്രഹരശേഷിയോ മനസ്സിലാക്കുന്നതില്‍ സൗകര്യങ്ങള്‍ കുറവാണ്. അതാണ് ലോകാരോഗ്യ സംഘടനയെ ആശങ്കപ്പെടുത്തുന്നത്. മാര്‍ച്ച് മുതല്‍ ലോകാരോഗ്യ സംഘടന ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന അഞ്ചാമത്തെ വകഭേദമാണ് മ്യൂ. പല തരത്തില്‍ ജനിതക മാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള വൈറസുകളുടെ ഒരു കൂട്ടം തന്നെ മ്യൂവില്‍ ഉണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിന്‍ പ്രതിരോധത്തെ ഈ വകഭേദം മറികടക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘടന പറയുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

പ്രാഥമിക ഡാറ്റ നല്‍കുന്നത് വാക്‌സിന്‍ പ്രതിരോധത്തെ ഇത് മറികടക്കുമെന്നാണ്. ബേറ്റ വേരിയന്റ് പോലെ തന്നെയാണ് ഇതും. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വേരിയന്റായിരുന്നു ബേറ്റാ വകഭേദം. ദക്ഷിണ അമേരിക്കയിലെ മ്യൂ വേരിയന്റിന്റെ വ്യാപനത്തെ കുറിച്ച് നിരീക്ഷണം നടത്തും. ഒപ്പം ഡെല്‍റ്റ വകഭേദത്തെ കുറിച്ചും നിരീക്ഷണമുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഓഗസ്റ്റ് 29 വരെ 4500 ജെനോം സ്വീക്വന്‍സുകള്‍ പരിശോധിച്ചിട്ടുണ്ട്. വിവിധ രോഗികളില്‍ നിന്ന് ശേഖരിച്ചതാണിവ. ഇതിന്റെ വ്യാപനം എങ്ങനെയായിരിക്കുമെന്ന് കണ്ടെത്താനുള്ള ശ്രമമാണിതെന്നും സംഘടന പറഞ്ഞു.

അതേസമയം കൂടുതല്‍ കേസുകള്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2065 കേസുകളാണ് അമേരിക്കയിലുള്ളത്. കൊളംബിയയില്‍ 852 കേസുകളും സ്‌പെയിനില്‍ 473 കേസുകളുമാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയിലെ വിദഗ്ധര്‍ അവിടെയുള്ള പുതിയ വേരിയന്റിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. സി.1.2 എന്ന വേരിയന്റാണിത്. ചൈനയിലും ഇത് കണ്ടെത്തിയിട്ടുണ്ട്. കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റര്‍സലന്‍ഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13 ആയപ്പോഴും ഈ വകഭേദം എത്തിയിരുന്നു. പല വൈറസുകളും ജനിതക മാറ്റം വരുത്താറുണ്ടെങ്കിലും പലതും കാര്യമായി അപകടമുണ്ടാക്കാറില്ല.

English summary
who says mu variant may be vaccine resistnat warns of spreading in more countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X