കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ജയിലില്‍ ഇന്ത്യയുടെ ധീര സൈനികര്‍... ഒടുവില്‍ കുടുംബം കണ്ടു; എന്താണ് രഹസ്യമായ കേസ്

Google Oneindia Malayalam News

ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ വളരെ അടുത്ത സൗഹൃദമണ്. ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദേശ രാജ്യം കൂടിയാണ് ഖത്തര്‍. അവിടെയുള്ള സ്വദേശികളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഖത്തറിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ട് പോകുന്ന വേളയില്‍ തന്നെയാണ് വേറിട്ട മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസര്‍മാരായിരുന്ന എട്ട് പേര്‍ ഖത്തറിലെ ജയിലിലാണിപ്പോള്‍. വളരെ ഗൗരവമുള്ള കേസില്‍ പ്രതി ചേര്‍ത്താണ് ഇവരെ ജയിലില്‍ അടച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങള്‍ ഈ മുന്‍ സൈനികരെ ജയിലിലെത്തി കണ്ടു. ഖത്തര്‍ സൈന്യത്തെ സഹായിക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഇവര്‍ എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യന്‍ നാവിക സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസര്‍മാരായിരുന്നു എട്ട് പേരും. ഇവര്‍ ഖത്തറില്‍ ഒരു ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവത്രെ. നാല് മാസമായി ഇവര്‍ ഖത്തറിലെ ജയിലിലാണ്. ആദ്യം നയതന്ത്ര ഇടപെടല്‍ പ്രയാസമായിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ കുടുംബാംഗങ്ങള്‍ ജയിലിലെത്തി എല്ലാവരെയും കണ്ടു.

2

എട്ട് പേരുടെയും കുടുംബാംഗങ്ങള്‍ ഖത്തറിലുണ്ട്. ഇവര്‍ തടവിലുള്ളവരുമായി കണ്ടുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഈ കേസ് വളരെ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യന്‍ എംബസി വിഷയം ഫോളോ ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

3

എട്ട് മുന്‍ സൈനികര്‍ക്കെതിരെ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സ്വഭാവം പക്ഷേ, ബഗ്ചി വെളിപ്പെടുത്തിയില്ല. നിയമ നടപടികളെ കുറിച്ചും പറഞ്ഞില്ല. എട്ട് മുന്‍ സൈനികര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ ഒരു ഒമാനിയുടെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

4

ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്വകാര്യ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു ഇന്ത്യന്‍ നാവിക സേനയില്‍ മുമ്പ് ഓഫീസര്‍മാരായിരുന്ന എട്ടു പേരും. കഴിഞ്ഞ ആഗസ്റ്റ് 30നാണ് ഇവരെ ഖത്തര്‍ പോലീസ് പിടികൂടിയതും ജയിലിലടച്ചതും. അന്ന് മുതല്‍ തന്നെ എംബസി വിഷയത്തില്‍ ഇടപെട്ടിരുന്നു.

5

അടുത്തിടെ രാജ്യസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ചോദ്യത്തിന് മറുപടി നല്‍കിയത്. നിരന്തരം വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ സര്‍ക്കാരുമായി സംസാരിക്കുന്നുണ്ട്. ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കേസ് കാണുന്നത്. സെന്‍സിറ്റീവ് ആയ കേസാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

6

ഇന്ത്യന്‍ നാവിക സേനയില്‍ ഉയര്‍ന്ന റാങ്കിലുണ്ടയാിരുന്ന ഓഫീസര്‍മാരായിരുന്നു അറസ്റ്റിലായവരില്‍ ചിലര്‍. യുദ്ധ കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍മാരായിരുന്നുവത്രെ ചിലര്‍. പൂര്‍ണേന്ദു തിവാരി എന്ന മുന്‍ ഓഫീസറും ഇതിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹമായിരുന്നു ദഹ്‌റ ഗ്ലോബലിന്റെ മാനേജിങ് ഡയറക്ടര്‍. ഏജന്‍സിയുടെ ഖത്തറിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹമായിരുന്നു ചുക്കാന്‍ പിടിച്ചിരുന്നതത്രെ.

7

ഒമാനിലെ വ്യോമസേനയുടെ മുന്‍ ഓഫീസറുടെ കമ്പനിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ്. ഖത്തര്‍ സൈനികരെ പരിശീലിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഈ ഏജന്‍സി ചെയ്തിരുന്നുവത്രെ. എന്നാല്‍ എന്തിനാണ് എട്ട് ഇന്ത്യന്‍ മുന്‍ സൈനികരെ ജയിലിട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ എതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നും വ്യക്തമല്ല.

English summary
Why Eight ex-Indian Navy Officers Live in Qatar Custody; Recently Families Met Them, Here All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X