കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ജര്‍മനിയില്‍ മരണം കുറഞ്ഞു? കൊറോണ ടാക്‌സി!! ഇറ്റലിയും സ്‌പെയിനും കരയുമ്പോള്‍...

  • By Desk
Google Oneindia Malayalam News

ബെര്‍ലിന്‍: കൊറോണ വൈറസ് രോഗം വന്‍ ആള്‍നഷ്ടമുണ്ടാക്കിയ മേഖലയാണ് യൂറോപ്പ്. ഇറ്റലിയിലും സ്‌പെയിനിലും ആളുകള്‍ മരിച്ചുവീഴുമ്പോള്‍ ജര്‍മനിയില്‍ നിന്ന് വേറിട്ട വിവരങ്ങളാണ് വരുന്നത്. ജര്‍മനിയില്‍ ഒട്ടേറെ പേര്‍ മരിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്ക് വളരെ കുറവാണ്. അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ ജര്‍മനിയിലെ ആശുപത്രികളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഏത് രീതിയിലാണ് നിങ്ങള്‍ പ്രതിസന്ധിയെ നേരിടുന്നത് എന്ന ചോദ്യമാണ് അവര്‍ക്കുള്ളത്.

x

ഒട്ടേറെ വ്യത്യസ്തമായ രീതിയാണ് ജര്‍മനിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രയോഗിക്കുന്നത്. അതിലൊന്നാണ് കൊറോണ ടാക്‌സി. രോഗികളുടെ വീട്ടിലെത്തി ചികില്‍സ നല്‍കുന്നതാണ് കൊറോണ ടാക്‌സി. ജര്‍മനിയിലെ ഹീഡല്‍ബെര്‍ഗിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വീട്ടിലെത്തി പരിശോധിച്ച് ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് കൊറോണ ടാക്‌സി. ശ്വാസകോശത്തിന് പ്രയാസം നേരിട്ടവരാണ് മരിക്കുന്നവരില്‍ കൂടുതലും. അതുകൊണ്ടുതന്നെ അതിന് മുമ്പ് തന്നെ വീടുകളിലെത്തി ചികില്‍സ നല്‍കുകയാണ് ഇവിടെ.

ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 92000ത്തിലധികം പേര്‍ക്ക് ജര്‍മനയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി, സ്‌പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗമുള്ളവര്‍ ജര്‍മനിയിലാണ്. പക്ഷേ മരണം 1295 മാത്രം. അതായത് 1.4 ശതമാനം. ഇറ്റലിയില്‍ 12 ശതമാനവും സ്‌പെയിനിലും ഫ്രാന്‍സിലും ബ്രിട്ടനിലും പത്ത് ശതമാനവും ചൈനയില്‍ നാല് ശതമാനവും അമേരിക്കയില്‍ 2.5 ശതമാനവുമാണ് മരണനിരക്ക്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ മികച്ച രീതികള്‍ പ്രയോഗിക്കുന്ന ദക്ഷിണ കൊറിയയില്‍ 1.7 ശതമാനമാണ് മരണ നിരക്ക്. ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍ 1.4 ശതമാനം മരണ നിരക്ക് എന്നത് എടുത്തുപറയേണ്ടതാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

ജര്‍മനയില്‍ യുവജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത് എന്നതാണ് മരണനിരക്ക് കുറയാന്‍ ഒരു കാരണം. ഫ്രാന്‍സിലും ഇറ്റലിയിലും രോഗബാധിതരുടെ ശരാശരി വയസ് 62 ആണ്. ജര്‍മനിയിലേത് 49 ഉം. വളരെ വേഗത്തില്‍ രോഗപരിശോധന നടക്കുന്നുണ്ട് ജര്‍മനിയില്‍. ഇതാണ് മരണ നിരക്ക് കുറയാനുള്ള മറ്റൊരു കാരണം. രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികില്‍സ നല്‍കാന്‍ സാധിക്കുന്നു. രോഗവ്യാപനം ജര്‍മനിയില്‍ കുറവല്ല. എന്നാല്‍ രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനാല്‍ മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അതുപോലെ അനുസരിക്കുന്നു എന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയെ വ്യത്യസ്തമാക്കുന്നു. രാജ്യത്ത് മികച്ച ലാബ് സംവിധാനമാണുള്ളത് എന്നതും രോഗം കണ്ടെത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കാരണമാണ്. കഴിഞ്ഞ ആഴ്ച മാത്രം 350000 ടെസ്റ്റുകളാണ് ലാബുകളില്‍ നടത്തിയത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്ര നടക്കുന്നില്ല. മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകര്‍ പതിവായി സ്വയം പരിശോധന നടത്തുന്നുണ്ട്. ഏപ്രില്‍ അവസാനത്തോടെ രോഗം ഏറെകുറെ വ്യാപിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് ജര്‍മന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
Why the Germany’s Coronavirus Death Rate Is Low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X