കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ രഹസ്യമെസേജുകള്‍ അയക്കാറുണ്ടോ? നിങ്ങള്‍ പെടും, ഒന്നും രഹസ്യമല്ല; ഞെട്ടിപ്പിക്കുന്ന വിവരം ...

ആന്‍ഡ്രോയിഡ് ഫോണിലൂടെയും ഐഫോണിലൂടെയും അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്താനുള്ള സോഫ്റ്റ് വെയര്ർ സിഐഎയുടെ പക്കലുണ്ടെന്നാണ് വീക്കിലീക്‌സ് അവകാശപ്പെടുന്നത്.

  • By Akshay
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ വഴി നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. നിങ്ങള്‍ അയക്കുന്ന എല്ലാ മെസേജുകളും ചിത്രങ്ങളും അമേരിക്കന്‍ ചാര സംഘടനയായ സിഐഎയ്ക്ക് കാണാന്‍ കഴിയുമെന്നാണ് വീക്കിലീക്‌സിന്റെ റിപ്പോര്‍ട്ട്. ഒരാളുടെ ഫോണില്‍ നിന്നും സ്മാര്‍ട്ട് ടിവിയില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും റൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സിഐഎയ്ക്ക് സാധിക്കുമെന്നാണ് വെളിപ്പെടുത്തല്‍.

ആന്‍ഡ്രോയിഡ് ഫോണിലൂടെയും ഐഫോണിലൂടെയും അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്താനുള്ള സോഫ്റ്റ് വെയര്ർ സിഐഎയുടെ പക്കലുണ്ടെന്നാണ് വീക്കിലീക്‌സ് അവകാശപ്പെടുന്നത്. വീക്കിലിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സിഐഎയുടെ 9000 രേഖകളിലാണ് ഇത്തരത്തിലുള്ള വിവരങ്ങളുള്ളത്. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട്ട്‌ടെലിവിഷന്‍ എന്നിവയില്‍ നിന്നാണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

 വിവരങ്ങള്‍ പുറത്ത്

വിവരങ്ങള്‍ പുറത്ത്

വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം സിഐഎയില്‍ നിന്ന് നഷ്ടമായതാണ് രേഖകള്‍ പുറത്താവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

 സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

സന്ദേശങ്ങള്‍ക്ക് പുറമെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ടെന്നും അറിയിച്ചു.

 രേഖകള്‍ കൈമാറി

രേഖകള്‍ കൈമാറി

മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാക്കര്‍മാരിലൊരാളാണ് രഹസ്യ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയതെന്ന് വീക്കിലീക്‌സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 ജോനാഥന്‍ ലിയു

ജോനാഥന്‍ ലിയു

അതേസമയം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സിഐഎ വക്താവ് ജോനാഥന്‍ ലിയു തയ്യാറായിട്ടില്ല. രഹസ്യ രേഖകളുടെ ഉള്ളടക്കത്തെ കുറിച്ചോ അതിന്റെ ആധികാരികതയെ കുറിച്ചോ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 പുറത്തുവിട്ടു

പുറത്തുവിട്ടു

നേരത്തെ യുഎസ് സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകള്‍ വീക്കിലിക്‌സ് പുറത്ത് വിട്ടിരുന്നു.

 രഹസ്യ വിവരങ്ങള്‍ ചോരും

രഹസ്യ വിവരങ്ങള്‍ ചോരും

സിഐഎയുടെ കയ്യിലുള്ള സാങ്കേതിക വിദ്യ ഹാക്കര്‍മാരുടെ കൈകളിലെത്തുകയാണെങ്കില്‍ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.

English summary
The CIA can turn your TV into a listening device, bypass popular encryption apps, and possibly control your car, according to thousands of documents published by WikiLeaks, an anti-surveillance group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X