ജോ ബൈഡന് ഇടിവെട്ട് തോല്‍വി സമ്മാനിക്കും, 2016ലേതിനേക്കാൾ കൂറ്റൻ വിജയമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിര്‍ണായകമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വേകളില്‍ ജോ ബൈഡന് പിറകില്‍ ആണെങ്കിലും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താന്‍ വിജയിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അതും 2016ലേതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിലാവും തന്റെ വിജയമെന്ന് ട്രംപ് അണികളോട് പറഞ്ഞു.
എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഇടിവെട്ട് തോല്‍വി താന്‍ സമ്മാനിക്കുമെന്നും ട്രംപ് പറഞ്ഞു. എറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ജോ ബൈഡനേയും കമല ഹാരിസിനേയും ട്രംപ് കടന്നാക്രമിച്ചു.

ജോ ബൈഡനും കമലാ ഹാരിസും വിജയിക്കുകയാണെങ്കില്‍ അമേരിക്കയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറ്റുമെന്ന് ട്രംപ് പറഞ്ഞു. ഉറക്കം തൂങ്ങിയായ ജോ ബൈഡനെ തോല്പ്പിക്കുന്നതിലൂടെ സമ്പന്നരായ ലിബറല്‍ ഇരട്ടത്താപ്പുകാര്‍ക്ക് ശക്തമായ സന്ദേശം നല്‍കണം എന്നും ട്രംപ് പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ഉളളതിനേക്കാള് കൂറ്റന്‍ വിജയം ആയിരിക്കും ഇക്കുറി തനിക്കുണ്ടാവുകയെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ ആയ ജോ ബൈഡനനും ഡൊണാള്‍ഡ് ട്രംപും തമ്മിലുളള രണ്ടാമത്തെയും അവസാനത്തേയും ഡിബേറ്റ് വ്യാഴാഴ്ച രാത്രിയാണ് നടക്കുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ ജോ ബൈഡന് ആണ് മുന്നില്‍ നില്‍ക്കുന്നത് എങ്കിലും ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ കൂറ്റന്‍ ജനപങ്കാളിത്തം ദൃശ്യമാകുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നല്കുന്നു.
ജോ ബൈഡന് വേണ്ടി മുന്‍ പ്രസിഡണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ബരാക്ക് ഒബാമ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഫിലാഡല്‍ഫിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ബരാക്ക് ഒബാമ വോട്ട് ചോദിക്കുക. 8 വര്‍ഷം ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചപ്പോള് ജോ ബൈഡന് ആയിരുന്നു വൈസ് പ്രസിഡണ്ട് സ്ഥാനത്ത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications