താലിബാന്‍ ഇസ്രായേലിലേക്ക് എത്തുമോ? ഹിസ്ബുല്ല ആക്രമണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ഹമാസ് ഇസ്രായേല്‍ യുദ്ധം ശക്തിപ്പെട്ടിരിക്കെ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കും. ലബ്‌നാനിലെ ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് വിവരം. മോര്‍ട്ടാര്‍ ആക്രമണത്തിന്റെതെന്ന പേരില്‍ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ വിവരം.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേലിലേക്ക് ബഹുമുഖ ആക്രമണം ഹമാസ് ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യം പ്രത്യാക്രമണം തുടങ്ങി. ഗാസയിലും ഇസ്രായേലിലും മരണം 300 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ഒഴിഞ്ഞു പോകണം എന്നും ശക്തമായ ആക്രമണം നടത്താന്‍ പോകുകയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഗാസയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്.

അതിനിടെയാണ് അയല്‍ രാജ്യമായ ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്ന വാര്‍ത്തകള്‍. ലബ്‌നാനിലെ ഷിയാ സായുധ സംഘമാണ് ഹിസ്ബുല്ല. തെക്കന്‍ ലബ്‌നാനിന്റെ സുരക്ഷാ ചുമതല ഹിസ്ബുല്ലയ്ക്കാണ്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇറാന്‍ തങ്ങളെ സഹായിക്കുന്നുവെന്ന് ഹമാസ് അറിയിച്ചിരുന്നു.
അതേസമയം, ഇസ്രായേലിനെതിരെ ആക്രമണം നടത്തുമോ എന്ന ചോദ്യത്തോട് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ് എന്നാണ് ഹിസ്ബുല്ല നേതാക്കള്‍ പ്രതികരിച്ചത്. ലബ്‌നാനില്‍ നിരവധി പലസ്തീന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുമായി ചര്‍ച്ച നടത്തി വരികയാണ് എന്ന കാര്യവും ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രായേല്‍ പിടിച്ചടക്കിയ ഷബഅ ഫാംസ് ഭാഗത്ത് മൂന്നിടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.
ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹിസ്ബുല്ല ആക്രമിക്കാനുള്ള സാധ്യത ഇസ്രായേല്‍ മുന്‍കൂട്ടി കാണുന്നു. ഇരുരാജ്യങ്ങളും ഇടയ്ക്കിടെ പരസ്പരം ആക്രമണം നടത്താറുണ്ടെങ്കിലും അപൂര്‍വമായിട്ടേ യുദ്ധ സാഹചര്യമുണ്ടായിട്ടുള്ളൂ. അതിനിടെ ലബ്‌നാന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുടെ പോസ്റ്റ് ആക്രമിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം എക്‌സില്‍ അറിയിച്ചു.
അഫ്ഗാനിസ്താനിലെ താലിബാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളോട് ജറുസലേമിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടുവെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ് എന്നും വിവരങ്ങളുണ്ട്.
താലിബാന്റെ പബ്ലിക് റിലേഷന്‍ വകുപ്പിന്റെതെന്ന് കരുതുന്ന ട്വിറ്റര്‍ പേജിനെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഈ പേജ് ഔദ്യോഗികമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ പേജ് സജീവമായത്. ഇത് ആധികാരികമാണോ എന്നറിയാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ മെയില്‍ അയച്ചിരുന്നെങ്കിലും എറര്‍ മെസേജായി തിരിച്ചെത്തിയെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പേജ് വ്യാജമാണ് എന്നാണ് കരുതുന്നത്.












Click it and Unblock the Notifications