Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചെന്ന് ട്രംപ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാറിലെ സുപ്രധാന നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. ഹമാസും കരാർ അംഗീകരിക്കുന്നതാണ് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം.

'ഗാസയുമായി ബന്ധപ്പെട്ട് എന്റെ പ്രതിനിധികൾ ഇന്ന് ഇസ്രായേൽ നേതാക്കളുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നു. 60 ദിവസത്തെ വെടിനിർത്തൽ കരാരിന് ഇസ്രായേൽ തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനായി മറ്റുള്ളവരുമായും ഇതിനിടയിൽ ചർച്ച നടത്തും. സമാധാനം സാധ്യമാക്കാൻ കിണഞ്ഞ് പരിശ്രമിച്ച ഖത്തറും ഈജിപ്തും വെടിനിർത്തൽ കരാർ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തും. മധ്യേഷ്യയുടെ നല്ലതിന് വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹമാസം ഈ കരാർ അംഗീകരിക്കാതെ വെടിനിർത്തൽ സാധ്യമാകില്ല. അവർ എതിർത്താൽ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ', ട്രംപ് പറഞ്ഞു.

nettrump2-17

അടുത്ത തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. അതേസമയം വെടിനിർത്തലിന് ഇസ്രായേൽ അംഗീകരിച്ചുവെന്ന് പറയുമ്പോഴും എന്താണ് കരടിലെ നിർദേശങ്ങൾ എന്നത് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ കരാർ വെടിനിർത്തലിനുള്ള വഴിയൊരുക്കുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഖത്തറും യുഎസും ഇസ്രായേലുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചും ഗാസയ്ക്കുള്ള സഹായങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും ശക്തമായ ഉറപ്പുകൾ വേണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കുന്നതാണ് ഇസ്രായേൽ പ്രധാന വ്യവസ്ഥയായി ഉന്നയിക്കുന്നത്.

അതിനിടെ ഗാസയിൽ അതിരൂക്ഷമായ ആക്രമണവുമായി മുന്നോട്ട് പോകുകയാണ് ഇസ്രായേൽ. ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു. 22 പേരാണ് വെടിവെപ്പിൽ മരിച്ചത്. പലയിടങ്ങളിലായി നടന്ന ആക്രമണത്തിൽ 15 പേർക്കും ജീവൻ നഷ്ടമായി. സ്ത്രീകളും കുട്ടികളും അടക്കം തിങ്ങി നിൽക്കുന്ന ഇടങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നേരത്തേ മുന്നറിയിപ്പുകൾ നൽകിയാണ് ആക്രമണം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തുന്നത്.

2023 ഒക്ടോബർ 7 ന് ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം ശക്തമാക്കിയത്. അന്ന് ഹമാസിന്റെ ആക്രമണത്തിൽ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 56,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്തവരും നിരവധിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+