യുകെയില്‍ സ്വയം ഗര്‍ഭച്ഛിത്രം നടത്തി; യുവതിക്ക് രണ്ട് വര്‍ഷം തടവ്
ബെല്‍ഫാസ്റ്റ്: ഓണ്‍ലൈനിലൂടെ ഗര്‍ഭച്ഛിത്രത്തിനുള്ള മരുന്ന് വാങ്ങിയ ഉപയോഗിച്ച 21 കാരിക്ക് രണ്ട് വര്‍ഷത്തെ തടവ്. 2014 ജുലായിലായിരുന്നു കേസനാസ്പദമായ സംഭവം നടന്നത്. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിയമപരമായി മാത്രമേ ഗര്‍ഭഛിദ്രം പാടുള്ളൂ.
ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നവരാണ് ഒരു കുഞ്ഞിന്റെ ഭ്രൂണം ചവറ്റുകൊട്ടയില്‍ കണ്ടതായി നോര്‍ത്തേണ്‍ അയര്‍ലന്റ് പോലീസ് സര്‍വ്വീസില്‍ വിവരം നല്‍കിയത്. ഗര്‍ഭിണിക്ക് മാനസിക പ്രശ്‌നമോ ജീവന് ആപത്തോ ഉണ്ടായേക്കാവുന്ന ഘട്ടത്തില്‍ മാത്രമേ ഗര്‍ഭച്ഛിത്രത്തിന് അനുവാദമുള്ളൂ.

ഇംഗ്ലണ്ടിലെ ഒരു ക്ലിനിക്കില്‍ നിന്നാണ് മിസോപ്രോസ്‌റ്റോള്‍, മൈഫ്രിസ്റ്റോണ്‍ എന്നീ ഗുളികകള്‍ ഗര്‍ഭഛിദ്രത്തിന് സഹായിക്കുമെന്ന് അറിഞ്ഞതെന്ന് യുവതി പറഞ്ഞു. പിന്നീട് ഒണ്‍ലൈനിലുടെ അത് വാങ്ങുകയായിരുന്നു. അതേസമയം ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും നിയമം വെവ്വേറെയാണെന്ന് അറിയാതെയാണ് തന്റെ കക്ഷി ഇങ്ങനെ ചെയ്തതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
നിരവധി യുവതികളാണ് ഗര്‍ഭഛിദ്രം നടത്താന്‍ അയര്‍ലന്റില്‍ നിന്നും ബ്രിട്ടണിലെത്തുന്നത്. എന്‍എച്ച്എസ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവര്‍ വന്നപോലെ മടങ്ങാറാണ് പതിവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications