Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തലയറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....

ലണ്ടന്‍: മദ്യപിച്ച് ബോധം പോയ യുവതി വളര്‍ത്തുപാമ്പിന്റെ തലയറുത്തു തിന്നു. ജെന്നിഫര്‍ ലാമ്പെ എന്ന 28കാരിയാണ് കത്തിയും കത്രികയും ഉപയോഗിച്ച് വളര്‍ത്തുപാമ്പിന്റെ തലയറുത്ത് തിന്നത്. ഇതോടെ 2006ലെ മൃഗസംരക്ഷണ നിയമപ്രകാരം യുവതിക്ക് കോടതി നാല് മാസം തടവ് ശിക്ഷ വിധിച്ചു.

അഞ്ച് വര്‍ഷത്തേയ്ക്ക് മൃഗങ്ങളെ വളര്‍ത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. വിസ്‌കി അമിതമായി കഴിച്ച് ബോധം നഷ്ടപ്പെട്ടതോടെ ഏപ്രില്‍ എട്ടിനായിരുന്നു വീട്ടില്‍ വളര്‍ത്തിയിരുന്ന പാമ്പുകളെ യുവതി ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍ വളര്‍ത്തിയിരുന്ന മലമ്പാമ്പിന്റെ കുഞ്ഞിനെയും പെരുമ്പാമ്പിന്റെ കുഞ്ഞിനെയുമാണ് യുവതി തലയറുത്ത് കൊന്നത്. ഇതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന്റെ തല.

14-1452757721-snake-1-20-1471687372.jpg -Properties

നേരത്തെ പൂച്ചകളെ തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി യാത്ര ചെയ്ത ലാമ്പെ ശബ്ദം സഹിക്കാന്‍ കഴിയാതെ എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളിയിരുന്നു. കേസ് പരിഗണിച്ച കോടതി യുവതിയ്ക്ക് മാനസികമായും ശാരീരികമായും തകരാറുകളുണ്ടെന്ന് വിധിയെഴുതി. എന്നാല്‍ ശിക്ഷയില്‍ ഇളവുനല്‍കാന്‍ കോടതി തയ്യാറായില്ല. മദ്യപാന ആസക്തിയുള്ള യുവതിയുടെ ശീലങ്ങളും കോടതി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+