കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വനിതകളുടെ ഡ്രൈവിങ് തീവ്രവാദ കുറ്റം

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളും വാഹനം ഓടിക്കുന്ന കാര്യത്തില്‍ സജീവമാണ്. പണ്ട് അകത്തളത്തില്‍ നിന്നും അരങ്ങിലേക്ക് പ്രവേശിക്കാത്ത സ്ത്രീ സമൂഹത്തിന്റെ മാറ്റം പെട്ടെന്നായിരുന്നു. എല്ലാ കാര്യത്തിലും മുന്നിലാണ് സ്ത്രീകള്‍. വണ്ടികള്‍ ഓടിക്കുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല. ഒരു ദിവസം റോഡില്‍ ഇറങ്ങിയാല്‍ കാണാം സ്ത്രീകള്‍ അനായാസമായി വണ്ടികള്‍ ഓടിച്ച് പോകുന്നത്. ജോലിക്ക് പോകാന്‍ വേണ്ടിയും, ഒരു ആഡംബരത്തിനായും ഉപയോഗിക്കുന്നവരും ഉണ്ട്.

എന്നാല്‍ സ്ത്രീകള്‍ വണ്ടി ഓടിച്ചാല്‍ അത് കുറ്റമായാലോ.. ഇന്ത്യയില്‍ അല്ല, അങ്ങ് സൗദി അറേബ്യയിലാണ് സ്ത്രീകള്‍ക്ക് വണ്ടി ഓടിക്കുന്നതില്‍ നിരോധനം. വെറും കുറ്റം അല്ല, നിയമം ലംഘിച്ച് വണ്ടി ഓടിച്ചാല്‍ തീവ്രവാദ കുറ്റമാണ് ചുമത്തുന്നത്. എന്തുകൊണ്ട് സൗദി അറേബ്യ സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു അവകാശം നല്‍കാത്തത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും അലയടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ കഴിഞ്ഞു.

drive

അടുത്തിടെ നിയമം ലംഘിച്ച് വാഹനം ഓടിച്ച രണ്ട് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. യുവതികളെ വിചാരണ ചെയ്തതാകട്ടെ തീവ്രവാദ കോടതിയിലും. സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവകാശം നേടിയെടുക്കാന്‍ പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ സൗദി സര്‍ക്കാര്‍ നയം മാറ്റുന്നു എന്ന വാര്‍ത്ത പുറത്തുവരികയുണ്ടായി. അതേസമയം, നിലപാട് ശക്തമാക്കാനാണ് സൗദി സര്‍ക്കാരിന്റെ നീക്കം എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് 25 ഉം, 33 ഉം വയസ്സുള്ള യുവതികള്‍ നിയമം ലംഘിച്ച് വാഹനം ഓടിച്ചത്. കേസിന്റെ വിചാരണ തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന റിയാദിലെ ക്രിമിനല്‍ കോടതിയില്‍ നിന്ന് മാറ്റണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് സ്ത്രീകള്‍ വാഹനം ഓടിച്ചതിലല്ല മറിച്ച് സോഷ്യല്‍ മീഡിയയില്‍ കേസുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതാണ് അധികൃതരെ ചൊടിപ്പിച്ചത്.

English summary
two female drivers will be tried in a Saudi terror court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X