അമേരിക്കയിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ കൊവിഡ് ആന്റിബോഡി, കാരണം ഇതാണ്
ന്യൂയോര്‍ക്ക്: കൊവിഡിനെതിരായ ആന്റിബോഡിയുള്ള കുഞ്ഞ് ജനിച്ചതായി റിപ്പോര്‍ട്ട്. ഗര്‍ഭാവസ്ഥയില്‍ വാക്‌സിന്‍ കുത്തിവയ്പ്പിന് വിധേയയായ സ്ത്രീ ജന്മം നല്‍കിയ കുഞ്ഞിലാണ് കൊറോണ വൈറസ് ആന്റിബോഡി കണ്ടെത്തിയത്. ലോകത്തില്‍ ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡിനെതിരായ ആന്റബോഡിയുമായി ജനിക്കുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം. മോഡേണയുടെ വാക്‌സിന്‍ കുത്തിവച്ച സ്ത്രീയാണ് ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.

അമ്മയും കുഞ്ഞും ആരോഗ്യവതിയായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ രക്തം പരിശോധിച്ചപ്പോഴാണ് കൊവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. സാധാരണ 28 ദിവസത്തെ വാക്‌സിനേഷന്‍ പ്രോട്ടോക്കോള്‍ ടൈംലൈന്‍ അനുസരിച്ച് കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
അതേസമയം, പ്രതിരോധ കുത്തിവയ്പ് നല്‍കിയ അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി പ്രതികരണം കണക്കാക്കാന്‍ കൂടുതല്‍ ദീര്‍ഘകാല പഠനങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. നേരത്തെ സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞില്‍ ആന്റിബോഡി കണ്ടെത്തിയ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications