കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം അവസാനിപ്പിക്കണം; ലോകരാജ്യങ്ങളോട് അപേക്ഷിച്ച് യുക്രൈന്‍ പ്രസിഡന്റ്

Google Oneindia Malayalam News

കിയേവ്: റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഇടപെടണമെന്ന് അപേക്ഷിച്ച് യുക്രൈന്‍ പ്രസിഡന്റ്. വന്‍കിട രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ജര്‍മനിയില്‍ നടക്കവെയാണ് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ഥന. ഈ വര്‍ഷം തന്നെ യുദ്ധം അവസാനിപ്പിക്കുന്നതിന് സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നാണ് അഭ്യര്‍ഥന. ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സെലന്‍സ്‌കി സംസാരിച്ചത്. രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

v

റഷ്യയുടെ ആക്രമണം ഇപ്പോഴും യുക്രൈന്‍ നഗരങ്ങളില്‍ തുടരുകയാണ്. പലയിടത്തും മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശക്തമായ തിരിച്ചടി നല്‍കുമെന്ന യുക്രൈന്‍ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും റഷ്യയെ പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, യുദ്ധം തുടങ്ങിയാല്‍ സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കയും നാറ്റോ സേനയും എത്താതിരുന്നതും യുക്രൈനെ തളര്‍ത്തി.

റഷ്യയുമായുള്ള യുദ്ധം ജയിക്കാന്‍ യുക്രൈന് ശേഷി കുറവാണ്. അതേസമയം, യുക്രൈന് ആവശ്യമായ ആയുധം നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സഹായിക്കുന്നുണ്ട്. ഇനിയും യുദ്ധം തുടര്‍ന്നാല്‍ വലിയ ദുരന്തമാകുമെന്നാണ് സെലന്‍സ്‌കി പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ യുദ്ധം നിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. റഷ്യയെ ഒതുക്കാന്‍ ശക്തമായ ഉപരോധം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് 125 ദിവസമായി. നാറ്റോയില്‍ അംഗത്വം എടുക്കാനുള്ള യുക്രൈന്റെ നീക്കംചോദ്യംചെയ്ത് ഫെബ്രുവരിയിലാണ് റഷ്യ സൈനികനടപടി തുടങ്ങിയത്. ആക്രമണത്തില്‍ ഉക്രൈന് കനത്ത നാശനഷ്ടമുണ്ടാവുകയും യുദ്ധം നീണ്ടുപോവുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈന്‍. വിമാനവേധ പ്രതിരോധ സംവിധാനം വേണമെന്ന് സെലന്‍സ്‌കി ജി7 നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഞായറാഴ്ച കീവിനെ ലക്ഷ്യംവച്ച് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ റഷ്യന്‍ വൈമാനികര്‍ക്കെതിരേ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. ഇത് ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും ഞങ്ങള്‍ കണ്ടെത്തുമെന്ന് സെലന്‍സ്‌കി പറഞ്ഞു. പൈലറ്റുമാരെയും അവരെ അയച്ചവരെയും കണ്ടെത്തുമെന്ന് ഓര്‍ക്കുക. നിയമനടപടി നിങ്ങള കാത്തിരിക്കുകയാണ്.

English summary
World Leaders To Pressure To End War By Year End: Ukraine President Zelensky Urges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X