ഇമാന്‍ അഹമ്മദിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷനും ശസ്ത്രക്രിയ

  • Posted By:
Subscribe to Oneindia Malayalam

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയായിരുന്ന ഈജിപ്തുകാരി ഇമാന്‍ അഹമ്മദിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷനും ശസ്ത്രക്രിയയ്ക്ക് വിധേയനായി. മെക്‌സിക്കോയില്‍ ചികിത്സയിലുള്ള യുവാന്‍ പെഡ്രോ ഫ്രാങ്കോയ്ക്കാണ് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറി നടത്തിയത്. 595 കിലോ ഭാരമുള്ള യുവാന്റെ ഭാരം പകുതിയാക്കുകയാണ് ഡോക്ടര്‍മാരുടെ ലക്ഷ്യം.

ശസ്ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്ടര്‍ ജോസ് കസ്റ്റാനേഡ പറഞ്ഞു. ഇതിന് പിന്നാലെ മറ്റൊരു സര്‍ജറിക്ക് കൂടി യുവാനെ വിധേയനാക്കേണ്ടതുണ്ട്. ഓപ്പറേഷനുശേഷം യുവാവ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയയോട് ശരീരത്തിന്റെ പ്രതികരണം അറിഞ്ഞശേഷമായിരിക്കും തുടര്‍ചികിത്സ നടത്തുക.

world-heaviest-man

അമിത ഭാരത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കിടക്കയില്‍തന്നെ കഴിയേണ്ട അവസ്ഥയിലാണ് യുവാന്‍ പെഡ്രോ. നവംബര്‍ മാസത്തോടെ യുവാന്റെ വയറിന്റെ വലുപ്പം കുറയ്ക്കുന്ന ഓപ്പറേഷന്‍കൂടി നടത്തുന്നതോയെ ഇയാള്‍ക്ക് സാധാരണനിലയിലേക്ക് വരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

അടുത്തിടെയാണ് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിനെ ഇന്ത്യയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം 323 കിലോയോളം ഭാരം കുറഞ്ഞതായാണ് ഡോക്ടര്‍മാരുടെ അവകാശവാദം. തുടര്‍ചികിത്സയ്ക്കായി ഇമാന്‍ പിന്നീട് അബുദാബിയിലേക്ക് പോയിരുന്നു.


English summary
World’s heaviest man at 595 kg undergoes weight loss surgery in Mexico
Please Wait while comments are loading...