• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ വായ്പയെടുത്തു; ഓഹരി ഉടമകളായി ഇവരുമുണ്ടാകും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ വാങ്ങാന്‍ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് കോടികള്‍ വായ്പയെടുത്തു. ഒക്ടോബര്‍ 27നാണ് ട്വിറ്റര്‍ ഇടപാട് അന്തിമമായി തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മസ്‌ക്. അങ്ങനെയെുള്ള ഒരാള്‍ വായ്പയെടുത്തതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.

44 ബില്യണിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. 15 ബില്യണ്‍ ക്യാഷായി നല്‍കുകയും, ബാക്കി വായ്പയിലുടെ നല്‍കുകയുമായിരുന്നു മസ്‌ക് ലക്ഷ്യമിട്ടത്. 12.5 ബില്യണ്‍ വായ്പയിലൂടെ സ്വന്തമാക്കാനായിരുന്നു പ്ലാനെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഈ പ്ലാന്‍ ഒടുവില്‍ മസ്‌ക് ഉപേക്ഷിച്ചുവെന്നും സൂചനയുണ്ടായിരുന്നു.

കടംവാങ്ങുന്നില്ലെന്നും, കൂടുതല്‍ പണം ക്യാഷായി നല്‍കാനും മസ്‌ക് തീരുമാനിച്ചിരുന്നു. ആഢംബര കാര്‍ കമ്പനിയായ ടെസ്ലയിലെ തന്റെ ഓഹരികള്‍ വിറ്റാണ് മസ്‌ക് പണം കണ്ടെത്തിയത്. രണ്ട് ഘട്ടമായി 15.5 മില്യണിന്റെ ഓഹരികളാണ് മസ്‌ക് വിറ്റത്. ഏപ്രിലിലും ഓഗസ്റ്റിലുമായിട്ടായിരുന്നു ഈ വില്‍പ്പന.

viral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരിviral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരി

ഇതോടെ ട്വിറ്റര്‍ വാങ്ങാനായി ആവശ്യമായി വന്ന തുകയില്‍ നല്ലൊരു ശതമാനം അദ്ദേഹത്തിന് ലഭിച്ചു. 27 ബില്യണാണ് മസ്‌ക് ക്യാഷായി ട്വിറ്ററിന് നല്‍കിയത്. ബാക്കി പണം വായ്പകളില്‍ നിന്നടക്കമാണ് കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഒറക്കിളിന്റെ സഹസ്ഥാപകന്‍ ലാറി എലിസണും ഒരു ബില്യണ്‍ നല്‍കിയിട്ടുണ്ട്.

ഭൂമിയിലെ സ്വര്‍ഗമാണോ ഈ പാര്‍ക്ക്; ഇതിലൊരു ഉടുമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭൂമിയിലെ സ്വര്‍ഗമാണോ ഈ പാര്‍ക്ക്; ഇതിലൊരു ഉടുമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇന്‍വെസ്റ്റ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ നിന്നടക്കം 5.2 ബില്യണും മസ്‌കിന് ലഭിച്ചിട്ടുണ്ട്. അതേസമയം ഖത്തര്‍ ഹോള്‍ഡിംഗിന്റെ പണവും മസ്‌കിന് ലഭിച്ചിട്ടുണ്ട്. 35 മില്യണിന്റെ ഓഹരികള്‍ സൗദി അറേബ്യന്‍ രാജകുമാരന്‍ അല്‍വാലീദ് മസ്‌കിന് നല്‍കിയിട്ടുണ്ട്. അതേസമയം പണം നല്‍കിയവര്‍ക്കൊക്കെ അതിന് പകരമായി ട്വിറ്ററിന്റെ ഓഹരികള്‍ ലഭിക്കും.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

അതേസമയം ബാക്കി വരുന്ന 13 മില്യണാണ് ബാങ്കില്‍ നിന്ന് വായ്പയായി എടുത്തത്. മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക, മിസ്തുബിഷി യുഎഫ്ജി ഫിനാന്‍ഷ്യന്‍ ഗ്രൂപ്പ്, മിസുഹോ, ബാര്‍ക്ലേയ്‌സ്, സോഷ്യറ്റെ ജനറല്‍, ബിഎന്‍പി പരിബാസ് എന്നിവരില്‍ നിന്നാണ് വായ്പയെടുത്തത്.

മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്ന് മാത്രം 3.5 ബില്യണാണ് വായ്പയായി ലഭിച്ചിരിക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നല്‍കിയ ഡാറ്റയിലുള്ളതാണ് ഈ വിവരങ്ങള്‍. അതേസമയം ട്വിറ്ററായിരിക്കും ഈ വായ്പ തിരിച്ചടവിന് ബാധ്യതയുണ്ടാവുക. ഇലോണ്‍ മസ്‌കിന് വ്യക്തിപരമായി ഒരു ബാധ്യതയുമുണ്ടാവില്ല. ഈ വായ്പകള്‍ ട്വിറ്ററാണ് ഗ്യാരണ്ടി നല്‍കിയത്.

ഇലോണ്‍ മസ്‌കിന് 220 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. ട്വിറ്ററിന്റെ 9.6 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോള്‍ തന്നെ മസ്‌കിന്റെ കൈവശമാണ് ഉള്ളത്. ഈ സാമ്പത്തിക പാദത്തില്‍ ഇതുവരെ ട്വിറ്റര്‍ ലാഭമുണ്ടാക്കിയില്ല. വലിയ നഷ്ടത്തിലാണ് പോവുന്നത്. ഇത് മസ്‌ക് ശരിയാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

English summary
world's richest man elon musk took bank loan to secure twitter deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X