കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരക്കണക്കിന് സ്ത്രീകളെ ഐസിസ് ലൈംഗിക വ്യാപാരം നടത്തി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ആയിരക്കണക്കിന് അനിസ്ലാമിക സ്ത്രീകളെ ഇറാഖിലെ സുന്നി തീവ്രവാദികളായ ഐസിസ് ലൈംഗിക വ്യാപാരം നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ഐസിസ് സ്ത്രീകളെ ലൈംഗിക വ്യാപാരം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

യാസിദി സ്ത്രീകളെയാണ് പ്രധാനമായും ലൈംഗിക അടിമകളാക്കാന്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് സംഘടന പറയുന്നു. ഇറാഖിലെ സിഞ്ഞാറില്‍ നിന്ന് തട്ടിക്കൊണ്ടുവന്നരാണ് ഇവര്‍. തുച്ഛമായ തുകയ്ക്ക് ഐസിസ് ഭീകരര്‍ക്ക് തന്നെയാണ് ഇവരെ വിറ്റിരുന്നത്. വാങ്ങുന്നവര്‍ക്ക് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയോ വീട്ടുജോലിക്കായി ഉപയോഗിക്കുകയോ ചെയ്യാം.

isis

12 വയസുള്ള കുട്ടികള്‍ മുതല്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് റിപ്പോര്‍ട്ട്. ട്രക്കുകളില്‍ അറവുമാടുകളെപ്പോലെ കൂട്ടത്തോടെ വലിച്ചിഴച്ച് കയറ്റി ചന്തയിലെത്തിച്ച് ലേലം ചെയ്താണ് വില്‍പ്‌ന. 25 ഡോളര്‍ മുതലാണ് ഇവര്‍ക്ക് വിലയിട്ടിരുന്നത്. കുട്ടികള്‍, വിവാഹിതര്‍, അമ്മമാര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളിലാക്കിയായിരുന്നു വില്‍പ്പന. ചില ഐസിസുകാര്‍ക്ക് സ്ത്രീകളെ സൗജന്യമായും നല്‍കിയിരുന്നു.

സ്ത്രീകളെ ലൈംഗിക ഉപയോഗത്തിനായി വിട്ടു നല്‍കിയ ശേഷം തീവ്രവാദികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയാണ് ഐസിസിന്റെ ഉദ്ദേശം. മൂവായിരത്തോളം സ്ത്രീകളെ ഇതുവരെയായി ഇത്തരത്തില്‍ പീഡനങ്ങള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്. അഞ്ഞൂറോളം പേര്‍ ഇവരില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നു യാസിദി പുരുഷന്മാരെ നിരത്തി നിര്‍ത്തി വെടിവെച്ചുകൊന്നശേഷമാണ് സ്ത്രീകളെ കൊടും ക്രൂരതയ്ക്കായി തട്ടിക്കൊണ്ടുപോകുന്നത്.

English summary
Yazidi women victims of torture, sexual slavery in ISIS captivity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X