സൗദിയെ വിറപ്പിച്ച് ഡ്രോണുകളും മിസൈലുകളും; എല്ലാം തകര്‍ത്തുവെന്ന് സൈന്യം
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യമനില്‍ നിന്ന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍. കൃത്യമായ സമയം സൗദി സൈന്യം ഇടപെട്ട് എല്ലാം തകര്‍ത്തു. നാല് ഡ്രോണുകളാണ് യമനിലെ ഹൂത്തികള്‍ സൗദിയിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ മിസൈല്‍ ആക്രമണവുമുണ്ടായി. സൗദിയിലെ തെക്കന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ വന്നതെന്ന് സൈന്യം പറയുന്നു. ജസാനിലേക്കാണ് മിസൈലുകള്‍ എത്തിയത്. ആര്‍ക്കും പരിക്കില്ല. കേടുപാടുകളും സംഭവിച്ചിട്ടില്ല. സൗദിയിലെ പൗരന്‍മാരെ ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നതെന്ന് സൗദി ആരോപിച്ചു.

2014ല്‍ യമനില്‍ തുടങ്ങിയ സംഘര്‍ഷമാണ് സൗദിയിലേക്കും നീണ്ടത്. യമനിലെ സര്‍ക്കാരിനെ അട്ടിമറിച്ച് ഹൂത്തി വിമതര്‍ ഭരണം പിടിക്കുകയായിരുന്നു. സര്‍ക്കാരിനെ സഹായിക്കാന്‍ സൗദിയടെയും യുഎഇയുടെയും നേതൃത്വത്തില്‍ അറബ് സഖ്യസേന യമനിലെത്തി. ഇതോടെ ശക്തമായ പോരാട്ടം തുടങ്ങി. ആറ് വര്‍ഷം പിന്നിട്ടിട്ടും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് യമന്‍. ഈ യുദ്ധം യമനെ കൂടുതല്‍ ദുരിതത്തിലാക്കുകയായിരുന്നു.
സൗദി സൈന്യം ആക്രമണം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഹൂത്തികളുമായി സമാധാന ചര്‍ച്ചയ്ക്ക് ഐക്യരാഷ്ട്രസഭ ശ്രമിച്ചുവരികയാണ്. നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പക്ഷേ, സമാധാന കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. സൗദി സൈന്യം പൂര്‍ണമായും പിന്‍വലിയും വരെ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ ഭീഷണി. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തികളുടെ ആക്രമണം.
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications