സൗദിയില്‍ വട്ടമിട്ട് കില്ലര്‍ ഡ്രോണുകള്‍; സൈന്യത്തെ വിറപ്പിച്ച് ശക്തമായ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്: അറബ് ലോകത്ത് ശക്തമായ സൈനിക-ആയുധ സന്നാഹമുള്ള രാജ്യമാണ് സൗദി അറേബ്യ. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയും സൗദിക്കുണ്ട്. എന്നാല്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സൗദി അറേബ്യയ്ക്ക് ഇതുകൊണ്ടൊന്നും സാധിക്കുന്നില്ല. തുടര്‍ച്ചയായ ആക്രമണങ്ങള്‍ യമനില്‍ നിന്ന് സൗദിക്ക് നേരെയുണ്ടാകുകയാണ്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന നഗരത്തിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജസാനിലെ വിമാനത്താവളമാണ് ഹൂത്തികള്‍ ആക്രമിച്ചത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഒട്ടേറെ ഡ്രോണുകള്‍ സൗദി അതിര്‍ത്തി കടന്നന്നെത്തി. വിമാനത്താവളത്തിലെ കവാടത്തിന് അടുത്താണ് ബോംബുകള്‍ പതിച്ചത്.

പരിക്കേറ്റവരില്‍ വിദേശികളുമുണ്ട്. ആറ് സൗദി അറേബ്യയ്ക്കാര്‍, മൂന്ന് ബംഗ്ലാദേശുകള്‍, ഒരു സുഡാനി എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ച് പേരുടെ പരിക്കുകള്‍ നിസാരമാണ്. അതേസമയം, ബാക്കി അഞ്ചുപേരുടെ പരിക്ക് സംബന്ധച്ചിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇവരുടെ പരിക്ക് ഗുരുതരമാണ് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഹൂത്തികള്‍ തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ് കരുതുന്നത്. ഹൂത്തികള്‍ക്കെതിരെ സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതിനുള്ള തിരിച്ചടിയാണ് ഹൂത്തികള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണമാണ് സൗദിക്കെതിരെ ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച അബഹ വിമാനത്താവളത്തിന് നേരെയായിരുന്നു ആക്രമണം. ആയുധം നിറഞ്ഞ ഡ്രോണ്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ജോലിക്കാരായ നാല് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. അതിന് ശേഷം ഹൂത്തികള്‍ക്കെതിരെ സൗദി സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങവെയാണ് രണ്ടാമത്തെ സംഭവം.

അബഹ വിമാനത്താവളം ഹൂത്തികള്‍ പതിവായി ലക്ഷ്യമിടുന്നതാണ്. ഇവിടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും ആക്രമണം ചെറുക്കാന്‍ സാധിക്കാത്തത് വീഴ്ചയാണ്. കഴിഞ്ഞ ആഗസ്റ്റ് 31ന് അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.

സൗദിക്കാരായ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന വിമാനത്താവളമാണ് അബഹയിലേത്. മലയോര മേഖലകളിലേക്കുള്ള സാഹസിക യാത്രക്കാരുടെ ആകര്‍ഷക കേന്ദ്രമാണിത്. അതേസമയം, സൗദി അറേബ്യന്‍ സൈന്യം യമനില്‍ നിന്ന് പിന്‍മാറുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. ഇറാന്റെ പിന്തുണയോടെ ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ സൗദി രാജാവ് സല്‍മാന്‍ അന്താരാഷ്ട്ര വേദികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

2014ലാണ് ഷിയാ വിഭാഗമായ ഹൂത്തികള്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയത്. ഇതോടെ യമനിലെ സര്‍ക്കാര്‍ സൈന്യം പിന്‍മാറി. ഇവര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് ഭരിക്കുന്നത്. ഈ സര്‍ക്കാരിനാണ് സൗദിയുടെ പിന്തുണ. സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണ നല്‍കി സൗദി സൈന്യം യമനിലെത്തിയത് 2015ലാണ്. ആറ് വര്‍ഷമായിട്ടും യുദ്ധം അവസാനിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഫലമയുണ്ടായിട്ടില്ല. ലോകത്തെ ദരിദ്ര്യ രാജ്യങ്ങളിലൊന്നായ യമനില്‍ ആക്രമണം നടത്തുന്ന സൗദിക്കെതിരെ പല രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications