യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍
Recommended Video

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് നടന്ന വെടിവെയ്പ്പല്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്ക്കുമാര്ക്കുമാണ് പരിക്കേറ്റത്. വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയെ കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരിക്കേറ്റവരെ സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് കാലിനാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റ ഒരാള്‍ വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയുടെ കാമുകനാണെന്നാണ് വിവരം. വെടിയുതിര്‍ത്ത സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിയൊച്ച കേട്ടയുടന്‍ ജീവനക്കാര്‍ പരിഭ്രാന്തരായി ഓഫീസിന് പുറത്തേക്ക് ഓടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ഉണ്ടായപ്പോള്‍ തന്നെ പല ജീവനക്കാരും ട്വിറ്ററില്‍ സംഭവം ട്വീറ്റ് ചെയ്തിരുന്നു.
വെടിയുതിര്‍ത്ത കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമി പത്ത് തവണയെങ്കിലും വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഓഫീസിലെ വിവിധ സെക്ഷനുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കാണ് വെടിയേറ്റിരിക്കുന്നത്.
സംഭവത്തില്‍ യുഎസ് പ്രസാഡിന്റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. യുട്യൂബ് ആസ്ഥാനത്ത് ഏകദേശം 1,700 ജീവനക്കാരാണ് ജോലിചെയ്യുന്നത്. സംഭവത്തിന് ശേഷം ജീവനക്കാരെ എല്ലാവരേയും ഓഫീസില്‍ നിന്ന് ഒഴിപ്പിച്ചതായാണ് വിവരം.
Was just briefed on the shooting at YouTube’s HQ in San Bruno, California. Our thoughts and prayers are with everybody involved. Thank you to our phenomenal Law Enforcement Officers and First Responders that are currently on the scene.
— Donald J. Trump (@realDonaldTrump) 3 April 2018
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications