'നിന്റെ വാക്കുകൾ ഓർക്കാറുണ്ട്'; ഉമർ ഖാലിദിനെ കുറിച്ച് സൊഹ്‌റാൻ മംദാനി, കത്തയച്ച് യുഎസ് നിയമനിർമ്മാതാക്കൾ
ന്യൂഡൽഹി: അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഖാലിദിന് ജാമ്യം, നീതിയുക്തമായ സമയബന്ധിത വിചാരണ എന്നിവ ആവശ്യപ്പെട്ട് ഇന്ത്യയുടെ യുഎസിലെ അംബാസഡർ വിനയ് ക്വാത്രയ്ക്ക് കത്തെഴുതി യുഎസ് പ്രതിനിധിസഭയിലെ എട്ട് നിയമനിർമ്മാതാക്കൾ. ജിം മാക്ക്ഗാവർൺ, ജാമി റാസ്‌കിൻ എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നു.ഇതിന് പിന്നാലെ ഉമർ ഖാലിദിനെ കുറിച്ച് ന്യൂയോർക്ക് ഗവർണറായി ചുമതലയേറ്റ സൊഹ്‌റാൻ മംദാനി പങ്കുവച്ച കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റി മേയറായി അധികാരമേറ്റെടുത്ത സോഹ്‌റാൻ മംദാനി ആക്റ്റിവിസ്‌റ്റ് കൂടിയായ ഉമർ ഖാലിദിനയച്ച കുറിപ്പ് ഖാലിദിന്റെ പങ്കാളി ബാനോജ്യോത്സ്ന ലാഹിരിയാണ് എക്‌സിൽ പങ്കുവെച്ചത്. ഖാലിദിന്റെ പഴയ വാക്കുകൾ ഓർമ്മിപ്പിക്കുന്നതായിരുന്നു ഇത്. 'ജയിലുകൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ വാക്കുകൾ യാത്രചെയ്യും' എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

മംദാനിയുടെ കയ്യൊപ്പോടെയുള്ള കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'പ്രിയപ്പെട്ട ഉമർ, തിക്താനുഭവങ്ങളെക്കുറിച്ചുള്ള നിന്റെ വാക്കുകളെപ്പറ്റി ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, അത് ഒരാളെ കീഴടക്കാൻ അനുവദിക്കരുതെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും. നിന്റെ മാതാപിതാക്കളെ കണ്ടതിൽ സന്തോഷം, ഞങ്ങൾ നിങ്ങളെല്ലാവരെയും ഓർക്കുന്നു'.
2020ലെ ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിച്ച്, യുഎപിഎ പ്രകാരം ഉമർ ഖാലിദ് അഞ്ച് വർഷമായി തടങ്കലിലാണ്. ഈ കലാപങ്ങളിൽ 53 പേർ മരിക്കുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അടുത്തിടെ ഉമർ ഖാലിദിന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജാമ്യം അനുവദിച്ചിരുന്നു.
അതിനിടെ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ നീണ്ട വിചാരണാനന്തര തടങ്കലുകളിൽ യുഎസ് നിയമനിർമ്മാതാക്കൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 'ജനാധിപത്യ മൂല്യങ്ങളിലൂന്നിയ തന്ത്രപ്രധാന പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. നിയമവാഴ്‌ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുണ്ട്' എന്ന് കത്തിൽ എട്ട് നിയമനിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി.
ഉമർ ഖാലിദിന്റെ തടങ്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിഷ്‌പക്ഷതയെ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ദ്ധരും ആഗോള മാധ്യമങ്ങളും ചോദ്യം ചെയ്‌തിട്ടുണ്ടെന്ന് നിയമനിർമ്മാതാക്കൾ അവകാശപ്പെട്ടു. യുഎപിഎ പ്രകാരമുള്ള ഈ തടങ്കൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായേക്കാമെന്ന് പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ താൽക്കാലിക ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നതായും യുഎസ് പ്രതിനിധികൾ പറഞ്ഞു. കോടതി നടപടികൾ അവസാനിക്കുന്നതുവരെ അദ്ദേഹത്തിന് ജാമ്യം നൽകി മോചിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
'ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനത്തോടെ, ഉമർ ഖാലിദിനും തടങ്കലിൽ കഴിയുന്ന സഹപ്രതികൾക്കുമെതിരെയുള്ള നിയമനടപടികൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ പങ്കുവെക്കാൻ നിങ്ങളുടെ സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു' എന്ന് നിയമനിർമ്മാതാക്കൾ കത്തിലൂടെ വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications