അടികൊണ്ട് ഇനിയും ജോലി ചെയ്യാനില്ല: സര്‍ക്കാര്‍ ഇടപെടണം; ഐ. എം. എ ഭാരവാഹികള്‍
കണ്ണൂര്‍: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അടി കൊണ്ട് ജോലി ചെയ്യാന്‍ ഇനി കഴിയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ അനുദിനം അക്രമം വര്‍ധിച്ചു വരുമ്പോഴും സര്‍ക്കാര്‍ കൈക്കെട്ടി നോക്കി നില്‍ക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലിസ് നടപടി അക്രമം വര്‍ധിപ്പിക്കാനാണ് ഇടയാക്കുന്നത്. ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളി വിട്ടാല്‍ സര്‍ക്കാര്‍ ആവും ഉത്തരവാദി.

നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ആര്‍ക്കും കേസ് കൊടുക്കാം. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ ഭാരവാഹികള്‍ ആരോപിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജനകീയ ബോധവത്കരണം നടത്തിവരികയാണ്. ചികിത്സയ്ക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ അക്രമങ്ങള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്.
പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമ വാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികള്‍. ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. രണ്ടു വര്‍ഷത്തിനിടയില്‍ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ഡോക്ടര്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൂരമായ അക്രമിക്കപ്പെട്ടു. പ്രതികളില്‍ ചില പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നതും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ പോലീസും മടിക്കുന്നതിന് കാരണമാണ്.
ആശുപത്രികള്‍ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഐ. എം. എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണം. നിയമത്തിലെ ചില വ്യവസ്ഥകള്‍ നാട്ടിലെ തീരെ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കോവിഡ് കാലഘട്ടത്തിന് മുന്‍പുള്ള സാഹചര്യമല്ല. ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നത് യാഥാര്‍ത്ഥ്യമായി കാണണം. കോവിഡ് പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ ചേര്‍ത്ത് സങ്കര ചികിത്സാസമ്പ്രദായം നടപ്പിലാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതും ആണ് . എംബിബിഎസ് യോഗ്യത ഇല്ലാത്തവര്‍ക്കും ആധുനികവൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി അനുവാദം നല്‍കുന്ന സമ്പ്രദായം ഒഴിവാക്കണം. ആവശ്യത്തിലധികം എംബിബിഎസ് യോഗ്യത ഉള്ളവര്‍ കേരളത്തില്‍ നിലവിലുണ്ട്.
ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുന്നതിനുമുമ്പ് എടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ല.
Recommended Video
1956 കൊണ്ടുവന്ന സ്റ്റാഫ് പാറ്റേണ്‍ കാലഹരണപ്പെട്ടതാണ്. സര്‍ക്കാര്‍ ആശുപത്രികളാണ് രോഗികളുടെ എണ്ണം കൂടുന്നതും രോഗികള്‍ കൂട്ടമായി എത്തുന്നതും. ശമ്പളവര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ചെയ്യാം ചെയ്യാം എന്നു പറയുന്നതല്ലാതെ ഇതുവരെ ചെയ്യാത്തത് ശരിയല്ലെന്നും ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ സാമുവല്‍ കോശി, സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു












Click it and Unblock the Notifications