മര്‍ദ്ദനമേറ്റ രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരന്‍ ആശുപത്രിവിട്ടു: ഇനി സര്‍ക്കാര്‍ സംരക്ഷണയില്‍
തലശേരി: തലശേരിയില്‍ മനുഷ്യമനസാക്ഷിയെ നടുക്കും വിധം മര്‍ദ്ദനമേറ്റ നാടോടിബാലനെ ഇനി സര്‍ക്കാര്‍ സംരക്ഷിക്കും. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ മണവാട്ടി ജങ്ഷനിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നത് ചവുട്ടേറ്റ് വാരിയല്ലിന് ക്ഷതമേറ്റ ആറുവയസുകാരനായ രാജസ്ഥാനി കുടുംബത്തിലെ ബാലന്‍ തിങ്കളാഴ്ച്ച ഉച്ചയോടെതലശേരി ജനറല്‍ ആശുപത്രി വിട്ടു. കുട്ടിയെയും അമ്മയെയും തലശേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ഇതിനിടെ രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കതിരൂര്‍ പൊന്യത്തെ മുഹമ്മദ് ഷിഹാദിനെ കോടതി അന്വേഷണ ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍വിട്ടു നല്‍കി തെളിവെടുപ്പിനായി 24 മണിക്കൂര്‍ നേരത്തേക്കാണ് വിട്ടു നല്‍കിയത്. സംഭവം നടന്ന തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ മണവാട്ടി ജങ്ഷനു സമീപം പ്രതിയെയും കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി.
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാര്‍ന്നു നിന്നതിന് രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള കതിരൂര്‍ പൊന്യത്തെ മുഹമ്മദ് ഷിഹാദിനെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് വിട്ടു നല്‍കിത്. തളിവെടുക്കാനായി 24 മണിക്കൂര്‍ നേരമാണ് അനുവദിച്ചത് . ചൊവ്വാഴ്ച്ച രാവിലെ 11ന് പ്രതിയെ തിരികെ കോടതി മുന പാകെ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പോലീസ് കസ്റ്റഡി അനുവദിച്ചത്.
അന്വേഷണ സംഘത്തിന്റെ ഹരജി പരിഗണിച്ച കോടതി പ്രതിയെ ജയിലില്‍ നിന്നും ഹാജരാക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഇതിനിടെ മുഹമ്മദ് ഷിഹാദിന്റെ ചവിട്ടേറ്റ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് വയസുകാരന്‍ ഗണേശന്‍ തിങ്കളാഴ്ച്ച വൈകുന്നേരം രണ്ടരയോടെ ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയുണ്ടായ അനിഷ്ട സംഭവത്തിലാണ് കുട്ടിക്ക് പരിക്കേറ്റിരുന്നത്.
നാല് ദിവസമായി ജനറല്‍ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഗണേശനുമായി ആശുപത്രി വിടുന്ന അമ്മ മിത്രയോട് ഇനി എങ്ങോട്ട് പോവുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബസ് സ്റ്റാന്റിലേക്കെന്നായിരുന്നു മറുപടി.'. എന്റെ മകനെ ചവിട്ടി പരിക്കേൽപ്പിചയാളുടെ ആളുകള്‍ ഞങ്ങളെയും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മിത്ര പറഞ്ഞു. ഇതോടെയാണ് ഇവരെ മഹിളാമന്ദിരത്തിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.












Click it and Unblock the Notifications