ശ്രീകണ്ഠാപുരത്ത് വയോധികയെ മാനഭംഗപ്പെടുത്തിയ യുവാവ് മംഗളൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് വയോധികയെ മാനഭംഗപ്പെടുത്തിയ യുവാവ് മംഗളൂരുവില്‍ അറസ്റ്റില്‍. അര്‍ധരാത്രി വയോധികയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മൂന്ന് മാസത്തിന് ശേഷം മംഗളൂരുവില്‍ പിടിയിലായത്. വളക്കൈ നെടുമുണ്ടയിലെ രയരോത്ത് പ്രദീഷിനെയാണ്(34) ശ്രീകണ്ഠാപുരം സി. ഐ ടി.കെ മുകുന്ദന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐഎം സുജിലേഷ് അറസ്റ്റു ചെയ്തത്.
മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങവെയാണ് കുറ്റാരോപിതനായ യുവാവ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി പതിമൂന്നിന് അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം.ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എഴുപത്തിമൂന്ന് വയസുകാരിയാണ് മാനഭംഗത്തിനിരയായത്.

ഇരുട്ടിന്റെ മറവില്‍ വീട്ടിനകത്ത് കയറിയ പ്രദീഷ വയോധികയെ കയറിപ്പിടിക്കുകയായിരുന്നു വയോധിക നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടുവെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പിറ്റേ ദിവസം വയോധിക ശ്രീകണ്ഠാപുരം പൊലിസില്‍ പരാതിപ്പെട്ടുവെങ്കിലും പ്രതി ഇതിനകം തന്നെ നാടുവിട്ടിരുന്നു.
ജ്യൂസ് മേക്കറായ ഇയാള്‍ മംഗളൂരില്‍ ഒരു കടയില്‍ ജോലി ചെയതുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉള്ളാളില്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന നാട്ടുകാരില്‍ ഒരാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് പൊലിസില്‍ വിവരമറിയിക്കുന്നത്. ഇതേ തുടര്‍ന്ന് മംഗളൂരിലെത്തിയ ശ്രീകണ്ഠാപുരം പൊലിസ് റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്നും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടു വന്ന് ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ കെ.സജീവന്‍, പിവി രജീഷ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications