കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കുമരുന്ന് കേസിലെ പ്രതി മെഡിക്കല്‍ പരിശോധനയ്ക്കിടെ ആശുപത്രി അടിച്ചുതകര്‍ത്തു

Google Oneindia Malayalam News

കണ്ണൂര്‍: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ അക്രമാസക്തനായ പ്രതി ജില്ലാ ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ ചില്ലുകളും ഫര്‍ണിച്ചര്‍ ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു.

കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ആശുപത്രിയിലെത്തി പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ചില്ല് ഇയാള്‍ തലകൊണ്ട് അടിച്ച് പൊട്ടിച്ചു..ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് കൈവശം വെച്ചതിന് കക്കാട് കോര്‍ജാന്‍ സ്‌കൂള്‍ പരിസരത്തു നിന്നും ടൗണ്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം.

1

അക്രമത്തില്‍ ടൗണ്‍ എസ്‌ഐ എ ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എംടി അനൂപ്, കെ നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അറഫാത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിട്ടുണ്ട്. എക്സൈസ് , പൊലിസ് സേനാവിഭാഗങ്ങള്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തിവരികയാണ്. രാത്രികാല പട്രോളിങും ശക്തമാക്കി വരികയാണ്. ഇതോടെയാണ്മയക്കുമരുന്ന് കടത്തിവരികയായിരുന്ന നിരവധി സംഘങ്ങള്‍ കുടുങ്ങിയത്.

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് തടയിടാനും യുവതയെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിപ്പിക്കാനും ഫെലോഷിപ്പ് കലാകാരന്‍മാരും രംഗത്തിറങ്ങി. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, കല്യാശ്ശേരി, എടക്കാട്, ഇരിക്കൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും തളിപ്പറമ്പ്, പയ്യന്നൂര്‍ നഗരസഭകളിലുമാണ് ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, ബോധവല്‍ക്കരണ റാലി, കലാപരിപാടികള്‍ എന്നിവ നടത്തിയത്.

കൂത്തുപറമ്പ് ബ്ലോക്കില്‍ അന്തവിശ്വാസത്തിനും അനാചാരങ്ങള്‍ക്കെതിരെ ഉത്തമന്‍ നടത്തിയ ഓട്ടന്‍ തുള്ളല്‍ വേറിട്ടതായി. എടക്കാട് ബ്ലോക്കില്‍ അന്‍പതോളം കലാപഠിതാക്കളുടെ ചിത്രപ്രദര്‍ശനവും കണ്ണൂര്‍ ബ്ലോക്കില്‍ ചിറക്കല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന ലഹരിവിരുദ്ധ തിരുവാതിരയും ശ്രദ്ധേയമായി. ജില്ലയില്‍ 46 കലാകാരന്‍മാരാണ് വിവിധ ക്ലസ്റ്ററുകളിലായി വിവിധ കലകള്‍ പഠിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്.

English summary
accussed in drugs case destroyed a hospital in kannur before he gets remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X