കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വെച്ച് വിചാരണ നടത്താന്‍ ഉത്തരവ്

Google Oneindia Malayalam News

തലശേരി: മലയോരത്തിലൂടെ ജീപ്പ് ഓടിച്ച് പോവുകയായിരുന്നപേരാവൂര്‍ സ്വദേശിയായ യുവാവിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവായി.

കൊല്ലപ്പെട്ട കൊട്ടിയൂര്‍ മണത്തനയിലെ ചേണാലില്‍ വിജു ചാക്കോവിന്റെ (48) ഭാര്യ സെല്‍ മാറോസ് ഒന്നാം പ്രതിയായ ജോസ് മാങ്കുഴി (65) ക്ക് കീഴ്‌ക്കോടതിനല്‍കിയ ജാമ്യം റദ് ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.അബൂബക്കര്‍ സിദ്ധീഖ് മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ബിജു അബ്രഹാമിന്റെതാണ് ഉത്തരവ് കൊല്ലപ്പെട്ട വിജു ചാക്കോവിന്റെ അമ്മ ലീലാമ്മയുടെ ഭര്‍ത്താവ് ആയ ജോസ് മങ്കുഴി (65) ഒന്നാം പ്രതിയും അക്രമത്തിന് സഹായിയായ ശ്രീധരന്‍ (60) രണ്ടാം പ്രതിയുമാണ് 2021 ഒക്ടോബര്‍ 15ന് പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്ന് ജീപ്പുമായി പോവുകയായിരുന്ന ബിജുവിനെ വഴിയില്‍ തടഞ്ഞിട്ടാണ് ആസിഡ് ഒഴിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്.

kannur

ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ബിജു 2021 നവംമ്പര്‍ 15നാണ് മരണമടഞ്ഞത്. ഒന്നാം പ്രതി ജോസ് മങ്കുഴി ലീലാമ്മയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന്നായി കോടതിയില്‍ നല്‍കിയ ഹരജിയില്‍ ലീലാമ് മക്ക് അനുകൂല വിധി ഉണ്ടായിരുന്നു ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. പരിക്കേറ്റ വിജുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതും പ്രതികള്‍ തടഞ്ഞിരുന്നു. കേസില്‍ അഡ്വ.കെ.വിശ്വനെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കൊല്ലപ്പെട്ട വിജു വിന്റെ ഭാര്യ സെല്‍ മറോസ് സര്‍ക്കാറില്‍ ഹരജിസമര്‍പ്പിച്ചിട്ടുണ്ട്.

English summary
Acid murder incident: Accused ordered to be tried in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X