Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ദമ്പതികളെ അക്രമിച്ച പൊലിസിനെതിരെ വകുപ്പുതല അന്വേഷണമാരംഭിച്ചു

തലശേരി: അര്‍ദ്ധരാത്രിയില്‍ തലശേരി കടല്‍പാലത്തിന് സമീപത്തെ പാണ്ടികശാല പരിസരത്ത് കാണപ്പെട്ട യുവാവിനെയും യുവതിയെയും ചോദ്യം ചെയ്ത എസ്‌ഐയെ കൈയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റ് നടപടി വിവാദമാകുന്നു. യുവതിയുടെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രി, ഡിജിപി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് യുവതി പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പൊലിസ് വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്.

1

കഴിഞ്ഞ വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയില്‍ കടല്‍ തീരത്തെ പാണ്ടികശാലാ പരിസരത്ത് കാണപ്പെട്ട യുവാവിനെയും യുവതിയെയും ചോദ്യം ചെയ്ത എസ്‌ഐയെ കൈയ്യേറ്റം ചെയ്ത യുവാവിനെയാണ് തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തത്. പാലയാട് ചിറക്കുനിയിലെ പാവനം വീട്ടില്‍ പ്രത്യുഷാണ് (32) പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റിലും റിമാന്റിലുമായത്.

സംഭവത്തില്‍ പൊലിസ് പറയുന്നത് ഇങ്ങനെയാണ്. തീരദേശ ജാഗ്രതയുടെ ഭാഗമായി കടപ്പുറം ഭാഗത്ത് പട്രോളിങ്ങിനെത്തിയ തലശ്ശേരി എസ്‌ഐആര്‍ മനുവിന്റെ ശ്രദ്ധയില്‍ ഇരുട്ടില്‍ പാണ്ടികശാല കെട്ടിട വരാന്തയില്‍ നില്‍കുകയായിരുന്ന സ്ത്രീയും പുരുഷനും അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ കടല്‍ കാണാനെത്തിയതാണെന്നും ഇവിടെ നില്‍ക്കാന്‍ പാടില്ലേ എന്നുമായിരുന്നു തര്‍ക്കുത്തരം. ഇരുവരും വന്ന ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് കാണിക്കാന്‍ കൂട്ടാക്കിയില്ല.

എങ്കില്‍ സ്റ്റേഷനില്‍ വരണമെന്നാവശ്യപ്പെട്ടപ്പോള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലിസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐയെ പിടിച്ചു തള്ളി ദേഹോപദ്രവമേല്‍പിച്ചു. കൈയ്യേറ്റത്തിനിടയില്‍ എസ്‌ഐക്ക് പരിക്കേറ്റു. പിടിവലിക്കിടെ യൂണിഫോറം കീറുകയായിരുന്നു.

വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തി യുവാവിനെ കീഴ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത്ത് കോടതിയില്‍ ഹാജരാക്കി. യുവാവിനെ റിമാന്റ് ചെയ്ത് തലശ്ശേരി സബ്ബ് ജയിലിലേക്ക് അയച്ച മജിസ്ട്രേട്ട് യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. തലശേരിയിലെ ഇലക്ട്രിഷ്യന്‍ കരാര്‍ ജോലിക്കാരനാണ് പ്രത്യുഷ്.ദമ്പതിമാര്‍ക്കെതിരെയുള്ള അക്രമം പൊലിസ് നടത്തിയ സദാചാര വേട്ടയാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+