കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരുവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കണ്ണൂരിലെ റെയില്‍വേ ട്രാക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

പരിയാരം: കുട്ടികള്‍ നാടുവിട്ട് ഓടിപ്പോകാറുണ്ട്. പലരും ഈ ഓട്ടത്തിനിടയില്‍ പിടിക്കപ്പെടാറും ഉണ്ട്. എന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കണ്ണൂരില്‍ കണ്ടപ്പോള്‍ സംശയങ്ങള്‍ ഏറെയാണ്.

കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് റെയില്‍വേ ട്രാക്കിലാണ് 13 വയസ്സ് പ്രായമുളള പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായിരുന്നു പെണ്‍കുട്ടി. ഗുരുതരമായി പരിക്കും ഏറ്റിരുന്നു.

Railway Track

സ്‌കൂള്‍ യൂണിഫോമിനുള്ളില്‍ മറ്റൊരു വസ്ത്രം കൂടി കുട്ടി ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒളിച്ചോട്ടമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ എങ്ങനെയാണ് ഇത്രയും ഗുരുതരമായി പരിക്കേറ്റതെന്നാണ് വ്യക്തമാകാത്തത്.

തീവണ്ടിയുടെ വാതിലില്‍ നിന്ന് താഴെ വീണ് പരിക്കേറ്റതാകാമെന്നാണ് പോലീസ് കരുതുന്നത്. ഞാറാഴ്ച രാവിലെയാണ് കണ്ണപുരം റെയില്‍വേ സ്റ്റേഷനടുത്ത് റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടിയെ കണ്ടത്. ബെംഗളൂരുവിലെ ഐസക് ന്യൂട്ടന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഇതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യൂണിഫോമില്‍ നിന്നാണ് സ്‌കൂള്‍ സംബന്ധിച്ച വിവരം ലഭിച്ചത് .

പെണ്‍കുട്ടിയുടെ വീട്ടുകാരേയും സ്‌കൂള്‍ അധികൃതരേയും വിവരം അറിയിച്ചിട്ടുണ്ട് . ഫെബ്രുവരി 28 ശനിയഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു .

English summary
Bengaluru school girl fond unconscious at railway track in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X